വാർസോ: കൊറോണ ബാധിതരാകുന്ന ചിലർക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല. എന്നാൽ, ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകർ കണ്ടെത്തി. കൊറോണ ബാധയെ തുടർന്ന് സാരമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരിൽ കൂടുതലായും ഈ ജീനാണ് കണ്ടെത്തുന്നതെന്ന് പോളണ്ടിലെ ഒരു കൂട്ടം ഗവേഷകർ വെളിപ്പെടുത്തി. ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
പോളണ്ടിലെ 14 ശതമാനം ആളുകളിൽ ഈ ജീനാണ് കണ്ടുവരുന്നത്. എന്നാൽ അതിലും ഗുരുതരമായ വസ്തുത ഇന്ത്യയിൽ ഈ ജീനിന്റെ 27 ശതമാനമാണ് കണ്ടെത്തിയത് എന്നതാണ്. ഇത്തരത്തിൽ ഗുരുതരമായി കൊറോണ ബാധിച്ച്് മരണത്തിലേയ്‌ക്ക് വരെ നയിക്കാൻ ശേഷിയുള്ളതാണ് ഈ ജീ ൻ. ഇന്ത്യയിൽ കൊറോണ ഗുരുതരമാകുന്നവരിൽ ഈ ജീനാണ് കണ്ടുവരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മാർസിൻ മോണിയുസ്‌കോ പറഞ്ഞു.
പ്രായം, ഭാരം, ലിംഗഭേദം എന്നിവയ്‌ക്ക് പുറമെ, ഒരു വ്യക്തി എത്രത്തോളം ഗുരുതരമായി കൊറോണ ബാധിതനാണെന്ന് നിർണ്ണയിക്കുന്ന നാലാമത്തെ പ്രധാന ഘടകമാണ് ജീൻ എന്ന് ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി.
മദ്ധ്യ-കിഴക്കൻ യൂറോപ്പിൽ ആളുകൾ കൂട്ടത്തോടെ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത് വാക്‌സിനോട് വിമുഖത കാണിക്കുന്നതിനാലാണ്. എന്നാൽ രോഗം ഗുരുതരമാകാതിരിക്കാൻ ഒരു പരിധി വരെ വാക്‌സിൻ ഉപകരിക്കുമെന്നും എന്നാൽ ചിലർക്ക് വാക്‌സിൻ സ്വീകരിച്ചിട്ടും രോഗം ഗുരുതരമാകുന്നത് പുതിയ ജീൻ അവരുടെ ശരീരത്തിൽ പ്രവേശിക്കുന്നതിനാലുമാണെന്നാണ് ഗവേഷകർ പറയുന്നത്. കൊറോണ ബാധിതരാകുന്ന ചിലർക്ക് രോഗം അതീവ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായാണ് പഠനം നടത്തിയതെന്നും എന്നാൽ അതിനുശേഷം ഭയപ്പെടുത്തുന്നതായിരുന്നു ഈ കണ്ടെത്തലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.















