കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് മെഗാ തിരുവാതിര; വിമർശനങ്ങൾക്ക് പിന്നാലെ ക്ഷമാപണം നടത്തി സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് മെഗാ തിരുവാതിര; വിമർശനങ്ങൾക്ക് പിന്നാലെ ക്ഷമാപണം നടത്തി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാതിരുവാതിര സംഘടിപ്പിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കൺവീർ അജയകുമാർ ആയിരുന്നു സംഭവത്തിൽ ക്ഷമ ചോദിച്ചത്. കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ സിപിഎം സംഘടിപ്പിച്ച തിരുവാതിരയുമായി ബന്ധപ്പെട്ട വിമർശനങ്ങളും വിവാദങ്ങളും തുടരുകയാണ്. ഇതിനിടെയാണ് ക്ഷമാപണവുമായി പാർട്ടി രംഗത്ത് വന്നത്.

തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കുന്നതിന് മുൻപായിരുന്നു ക്ഷമാപണം. 14 മുതൽ 16 വരെയായിരുന്നു ജില്ലാ സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാല ഏരിയ കമ്മിറ്റിയാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്ന് തിരുവനന്തപുരമാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ പ്രവർത്തി പൊതുജനാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നായിരുന്നു പ്രധാന വിമർശനം. പരാപാടി അനൗചിത്യമായിരുന്നുവെന്നു വിമർശനം ഉയർന്നുവന്നിരുന്നു. കൊല്ലപ്പെട്ട ഇടുക്കി സർക്കാർ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജിന്റെ സംസ്‌കാരചടങ്ങുകൾക്കിടെയായിരുന്നു സിപിഎമ്മിന്റെ തിരുവാതിര. ഇത് പാർട്ടിയ്‌ക്കുള്ളിലെ മുറുമുറുപ്പിനും കാരണമായിരുന്നു.

500 ലധികം പേരെ പങ്കെടുപ്പിച്ചായിരുന്നു ഏരിയാ കമ്മിറ്റി തിരുവാതിര സംഘടിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി. നിലവിൽ കൊറോണ വ്യാപനം തടയാൻ സർക്കാർ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്. ഇതിനിടെയാണ് സിപിഎം നിയന്ത്രണങ്ങൾ ലംഘിച്ചത്. അതേസമയം സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം സലൂജ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 550 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയിൽ പാറശ്ശാല പോലീസിന്റേതാണ് നടപടി.പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Tags: CPMcpm district conferenceMega Thiruvathiraparassala
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies