തിരുവനന്തപുരം : ആർഎസ്എസ് രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മതനിരപേക്ഷതയുടെ വിജയം ഉറപ്പിക്കാൻ സിപിഎമ്മിന് സാധിച്ചെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം.കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഎം സംഘടനാപരമായി വലിയ കരുത്താണ് ആർജ്ജിച്ചതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
തലസ്ഥാന ജില്ലയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീണു. കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഐഎം സംഘടനാപരമായി വലിയ കരുത്താണ് ആർജ്ജിച്ചത്. വിവിധ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ കരുത്തു തെളിയിച്ചു.സംഘപരിവാർ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മതനിരപേക്ഷതയുടെ വിജയം ഉറപ്പിക്കാൻ ജില്ലയിൽ സിപിഐഎമ്മിന് സാധിച്ചു. പാറശ്ശാലയിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്.മികച്ച സംഘാടനമായിരുന്നു. വരും നാളുകളിലെ പോരാട്ടങ്ങൾക്ക് ഈ സമ്മേളനം കൂടുതൽ കരുത്തു പകരുമെന്ന് ഉറപ്പ്.- ഇത്തരത്തിലാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേ സമയം സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയെ കുറിച്ച് പ്രതികരിക്കാൻ റഹീം തയ്യാറായില്ല .
Comments