സീതത്തോട്: പത്തനംതിട്ടയില്‍ പടയണിപ്പാറയ്ക്ക് സമീപം ആങ്ങമൂഴി-കോട്ടയം കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പുലി ചാടി. ഇന്നലെ രാവിലെ 5.15ഓടെ പുലി ബസിന് കുറുകെ ചാടിയത്. പടയണിപ്പാറയിലെ തേക്ക് പ്ലാന്റേഷനിലൂടെ പുലി ഓടി മറയുന്നത് കണ്ടതായി ബസിലെ ഡ്രൈവറായ ഷാജഹാന് പറയുന്നു.
ജീവനക്കാര്‍ അടക്കം നാല് പേരാണ് സംഭവ സമയം ബസില്‍ ഉണ്ടായിരുന്നത്. പ്ലാന്റേഷന് സമീപം ജനവാസ മേഖലയാണ്. കഴിഞ്ഞ ആഴ്ച്ച പച്ചക്കാനത്തിന് സമീപം കുമളി ഡിപ്പോയില്‍ നിന്നുള്ള ഗവി ബസിന് മുന്നില്‍ കടുവ കുറുകെ ചാടിയിരുന്നു.
Comments