ഇമ്രാൻ 'അന്താരാഷ്ട്ര പിച്ചക്കാരൻ'; ഭൂലോക തോൽവി; നാടുകടത്തണമെന്ന് ജമാ അത്തെ ഇസ്ലാമി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ‘അന്താരാഷ്‌ട്ര പിച്ചക്കാരൻ’; ഭൂലോക തോൽവി; നാടുകടത്തണമെന്ന് ജമാ അത്തെ ഇസ്ലാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 10:32 am IST
FacebookTwitterWhatsAppTelegram

ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അന്താരാഷ്‌ട്ര യാചകനെന്ന് വിളിച്ച് ജമാ അത്തെ ഇസ്ലാമി തലവൻ സിറാജുൾ ഹക്ക്. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് പരാമർശം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറണമെങ്കിൽ ഇമ്രാൻ രാജി വെയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാഹോറിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇമ്രാൻ ഖാനും പാകിസ്താനും കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ല. ഇമ്രാൻഖാന്റെ നേതൃത്വത്തിലുള്ള ഭരണം ഭൂലോക തോൽവിയാണ്. അതിനാൽ തന്നെ ഇമ്രാൻഖാൻ പാകിസ്താൻ വിടണമെന്നും അന്താരാഷ്‌ട്ര യാചകനായി മാറിയിരിക്കുകയാണ് അദ്ദേഹമെന്നും സിറാജുൾ ഹക്ക് പറഞ്ഞു. അന്താരാഷ്‌ട്ര നാണയ നിധിയുമായി പാകിസ്താൻ നടത്തിയ വിവാദ ഇടപെടലിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു സിറാജുൾ ഹക്ക്.

വലിയ രീതിയിലെ വിമർശനമാണ് ഇമ്രാൻഖാൻ പാകിസ്താന്റെ വിവിധ കോണുകളിൽ നിന്നും നേരിടുന്നത്. കഴിഞ്ഞ ദിവസം പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി ഇമ്രാൻ ഖാനെ ‘ഈ നൂറ്റാണ്ടിന്റെ പ്രതിസന്ധി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സർക്കാർ എല്ലാ മുന്നണികളിലും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഐഎംഎഫുമായുള്ള സർക്കാരിന്റെ കരാർ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഭൂട്ടോ വ്യക്തമാക്കിയിരുന്നു.

കടുത്ത സാമ്പത്തിക തകർച്ചയായിട്ട് കൂടി സാമ്പത്തിക സഹായ പാക്കേജിനായി ഐഎംഎഫിനെ സമീപിക്കില്ലെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് മറ്റ് വഴികൾ തേടുമെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഐഎംഎഫ് മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് ഐഎംഎഫിനെ സമീപിക്കേണ്ടതില്ലെന്ന് പാകിസ്താൻ തീരുമാനിച്ചത്.

Tags: Imran Khanjamat e islami
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies