നിങ്ങളുടെ മരണത്തിന് പോലും കൊറോണ 'കാരണഭൂത'നാകും; മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളുടെ മരണത്തിന് പോലും കൊറോണ ‘കാരണഭൂത’നാകും; മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 11:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി സംസ്ഥാന ഘടകം. ടിപിആർ 30 ന് മുകളിലാണെന്നും വാക്‌സിനെടുക്കണമെന്നും അല്ലെങ്കിൽ നിങ്ങളുടെ മരണത്തിന് പോലും കൊറോണ കാരണഭൂതനാകുമെന്നുമാണ് ബിജെപിയുടെ വാക്‌സിൻ ബോധവത്ക്കരണ വാചകം.

ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ബോധവത്കരണ സന്ദേശത്തിലാണ് കാരണഭൂതൻ എന്ന പ്രയോഗം ഇടംപിടിച്ചത്. ടിപിആർ 30 ന് മുകളിലെത്തിയെന്ന കഴിഞ്ഞ ദിവസത്തെ പത്രവാർത്തയുടെ ക്ലിപ്പിംഗ് കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയത്.

സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മെഗാ തിരുവാതിരയിലൂടെയാണ് കാരണഭൂതൻ എന്ന വാക്ക് കേരളത്തിൽ അടുത്തിടെ ചർച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിക്കൊണ്ടുളള വരികളിലായിരുന്നു കാരണഭൂതൻ ഇടംപിടിച്ചത്.

‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്നതായിരുന്നു വരികൾ. ഇടുക്കി എൻജിനീയറിങ് കോളജിൽ കെഎസ് യുവുമായി ഉണ്ടായ സംഘർഷത്തിനിടെ ധീരജ് എന്ന എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു 550 പേർ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറിയത്. സംഭവം സിപിഎമ്മിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൊറോണ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു പരിപാടി.

അനുചിതമായ സാഹചര്യത്തിൽ പരിപാടി സംഘടിപ്പിച്ച സിപിഎമ്മിനെ വിമർശിക്കാൻ ട്രോളൻമാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചതും ഈ വരികളായിരുന്നു. സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം 22,000 കടക്കുകയും തിരുവനന്തപുരം ജില്ലയിൽ രോഗബാധിതർ 5000 പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് വാക്‌സിൻ എടുക്കണമെന്ന ഓർമ്മപ്പെടുത്തൽ ബിജെപി സംസ്ഥാന ഘടകം നടത്തിയത്.

Tags: CPIMMega Thiruvathira
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies