''മേപ്പടിയാന്റെ'' കുറ്റമെന്താണ് ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”മേപ്പടിയാന്റെ” കുറ്റമെന്താണ് ?

ബിന്ദു ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 11:31 am IST
FacebookTwitterWhatsAppTelegram

കേരളം കണ്ട ഏറ്റവും വലിയ ക്രമിനലിനെ, കൊലപാതകിയെ നായകപരിവേഷം നൽകി ”കുറുപ്പ്” എന്ന സിനിമ ഇറങ്ങിയപ്പോൾ അതിനെ കൈയ്യടിച്ചു സ്വീകരിച്ചവരാണ് മലയാളികൾ. സിനിമയെ സൈബറിടത്തിൽ ഗ്ലോറിഫൈ ചെയ്ത് വിയർത്ത അനേകം പ്രൊഫൈലുകൾ. അതേ മലയാളി മേപ്പടിയാനെ ഡീഗ്രേഡ് ചെയ്യുന്നതിലെ മനോവ്യാപാരം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മേപ്പടിയാനെ മാത്രമല്ല മരയ്‌ക്കാറെയും ചിലരെല്ലാം ആവോളം ഡീഗ്രേഡ് ചെയ്യാൻ നോക്കി. ആവട്ടെ മരക്കാറിന്റെ ചരിത്രവും സിനിമയുടെ കഥയും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ് ആ തരംതാഴ്‌ത്തലിനെ നമുക്ക് തത്ക്കാലം മറക്കാം. സാരമില്ലെന്ന് നമ്മോടു തന്നെ പറയാം.. പക്ഷെ മേപ്പാടിയാനെ തരംതാഴ്‌ത്തുന്ന ആ ഗൂഢാലോചന ഒരു രോഗലക്ഷണമല്ല രോഗം തന്നെയാണ്.

സകല മതബിംബങ്ങളും ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളിൽ കാണാറുണ്ട്. സ്ഫടികവും അയ്യർ ദ ഗ്രേറ്റും ഒക്കെ മലയാളിക്ക് സംഭാവന ചെയ്ത പ്രശസ്ത സംവിധായകൻ ഭദ്രൻ മാട്ടേലിന് തന്റെ സിനിമകളിലെല്ലാം എവിടെയെങ്കിലും ഒരു ചർച്ച് കാണിക്കണം എന്ന് നിർബന്ധമായിരുന്നു എന്നും അവസാന നിമിഷം ചർച്ച് കാട്ടാൻ തിരുകിക്കയറ്റിയ സീൻ അവസാന നിമിഷത്തെ വാടക ആലോചിച്ച് കുറേ കള്ളങ്ങൾ പറഞ്ഞ് മാറ്റിച്ചെന്നുമൊക്കെ ഈയിടെ ഒരു അഭിമുഖത്തിൽ ആ സിനിമയുടെ നിർമ്മാതാവ് പറഞ്ഞിരുന്നു. അതുപോലെ വിശ്വാസവും അല്ലാതെയുമുള്ള ഒരു പാട് ഷോട്ടുകൾ നാം നിരന്തരം സിനിമകളിൽ കാണാറുണ്ട്. അത് പള്ളിയായാലും പാതിരിയായാലും,അമ്പലമായാലും പൂണൂലിട്ട ബ്രാഹ്മണനായാലും എല്ലാം എല്ലാം ഇന്ത്യൻ സിനിമകളിലൂടെ കടന്നുപോകുന്നത് സാധാരണ സംഭവമല്ലേ? അല്ല ഇതൊന്നുമില്ലാതെ നിങ്ങൾക്ക് ജീവിതത്തിലൂടെ കടന്ന് പോകാനാകുമോ? പിന്നെയും എന്താണ് മേപ്പടിയാൻ ചെയ്ത കുറ്റം?

ഇനി പതിവുപോലെ സവർണ്ണ നായകനാണോ വിഷയം? നായകന്റെ പേരിലോ സ്വഭാവത്തിലോ എവിടെയും ഒരു സവർണ്ണതയോ ജാതീയതയോ ആ സിനിമയിലില്ല. അതിലുപരി ഒരു വിധത്തിലുള്ള മതവും ആ സിനിമയിലില്ല. ഹിന്ദുവായ കഥാപാത്രമായി അഭിനയിക്കുന്ന ഉണ്ണി മുകുന്ദൻ കന്യാമറിയത്തിന് മുന്നിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതല്ലേ പ്രേക്ഷകർ കയ്യടിച്ച് ഹൃദയത്തിലേറ്റുന്നത്. ഡാം തുറന്ന് വിട്ട് കേരളത്തെ മുക്കിക്കൊന്ന സമയത്ത് സേവാഭാരതി പ്രവർത്തകരും സേവാഭാരതി ആംബുലൻസും മാത്രമായിരുന്നു കേരളീയൻ കണ്ടിരുന്നത്. വീട് കഴുകാൻ മുതൽ ഉരുൾ പൊട്ടിയത് കുഴിക്കാൻ വരെ. താൽക്കാലിക പാലമുണ്ടാക്കാൻ മുതൽ കോവിഡിന് പുകയ്‌ക്കാൻ വരെ ആ മഹാ സംഘടനയാണ് ഇവിടെയുണ്ടായിരുന്നത്. അതിലൊരു ആംബുലൻസ് സിനിമയിൽ ഉണ്ടായെന്ന് വച്ച് ഇവിടെ എന്താണ് കുഴപ്പം? അപ്പൊ അതുമല്ല വിഷയം.

ഇനി നായകൻ ഉണ്ണിമുകുന്ദനായതാണ് മേപ്പടിയാൻ ചെയ്ത തെറ്റെങ്കിൽ കെഎൽ പത്തിനെതിരെ എന്ത്‌കൊണ്ട് വിമർശനം ഉന്നയിച്ചില്ല? നിഷ്‌കളങ്കനായ ഒരു മലപ്പുറത്തുകാരൻ ചെക്കൻ അഹമ്മദായി അന്നും ഉണ്ണി നിങ്ങടെ മുൻപിലെത്തിയതല്ലേ? മലപ്പുറം എന്ന നാടിന്റെ മനസ്സും സ്വഭാവവും ആ കഥാപാത്രത്തിൽ കാണാം. നല്ലൊരു ഫുട്‌ബോളർ അഹമ്മദ്. തനി നാടനായി ജീവിക്കുന്ന ഒരാൾ. അവനും അവന്റെ ചെറിയ ലോകവും. അത്രേയുള്ളൂ അഹമ്മദിനെക്കുറിച്ച് പറയാൻ. അഹമ്മദായ ഉണ്ണി എവിടെയാണ് ജയകൃഷ്ണനായപ്പോൾ മോശക്കാരനായത്? ഒട്ടു ചിന്തിച്ചാൽ ഉത്തരം ലഭിക്കും വിധം വളരെ ലളിതമാണ് കാര്യങ്ങൾ.

ഒരു വീഡിയോയിൽ ഏതോ ഒരുവൻ പറഞ്ഞ ഒരു വാക്കിലുണ്ട് ഉത്തരം.’അമ്പലപ്പറമ്പ്. ആ വാക്കിൽ നിന്ന് വ്യക്തമാണ് സേവാഭാരതിയല്ല വിഷയമെന്ന്. വിഷയം അമ്പലപ്പറമ്പാണ്. സിനിമയിൽ ഒരു യഥാർത്ഥ ഹിന്ദു കുടുംബത്തിനെ സാധാരണ എല്ലാ നാട്ടിലേയും വീട്ടിലേയും പോലെ കാട്ടുന്നതാണ് കുഴപ്പമെന്ന്. ഇതിലെ കുടുംബ ബന്ധങ്ങൾ ഇഴയടുത്തതാണ്. ഇതിലെ കുടുംബം വൈകിട്ട് വിളക്ക് കത്തിച്ച് വയ്‌ക്കുന്നവരാണ്. ഇതിലെ കുടുംബം മലയ്‌ക്ക് പോകാൻ വ്രതമെടുക്കുന്നവരാണ്. ഇതിലെ കുടുംബം കുറിയിടുന്നവരാണ്, പൊട്ടു തൊടുന്നവരാണ്. ഈ കുടുംബം നമ്മളേയും നിങ്ങളേയും പോലെയാണ്. ഈ നാട്ടിലെ ഒരു ശരാശരി കുടുംബമാണ് ഈ സിനിമയിൽ.

ആ ജീവിതം ഇവിടെ ഉണ്ടാകരുത് എന്ന് നിർബന്ധം പിടിക്കുകയാണ് അതിനെ നാണം കെടുത്തി ഇല്ലാണ്ടാക്കുകയാണ് ഈ ബഹളങ്ങളുടെയെല്ലാം കാരണം. ഇന്നാട്ടിലെ നാട്ടുമ്പുറത്തെ ഒരു ഹിന്ദു കുടുംബത്തെ സിനിമയിൽ പോലും അടയാളപ്പെടുത്തിപ്പോകരുത്. അവർ ആദ്യം സിനിമയിൽ നിന്ന് പിന്നീട് ജീവിതത്തിൽ നിന്ന് ഒളിച്ച് ജീവിച്ചോണം.
അല്ലാതെ സേവാഭാരതി ആംബുലൻസാണ് വിഷയം എന്ന് കരുതുന്നതെങ്കിൽ നിഷ്‌കളങ്കരേ നിങ്ങൾക്ക് തെറ്റി. അറിയാതെയാണെങ്കിലും പറഞ്ഞത് ശരിയാണ്. അമ്പലപ്പറമ്പ് തന്നെയാണ് വിഷയം. ഹിന്ദുവിനെ കാട്ടുന്നതാണ് വിഷയം.

ഒന്ന് പറയാം. ഫെയിസ് ബുക്കിൽ ഓരിയിട്ടാൽ ഈ നാട്ടിലെ കുറിയിടുന്ന മാലയിടുന്ന ശബരിമലയ്‌ക്ക് വ്രതമെടുക്കുന്ന കറുപ്പുടുക്കുന്ന കന്യാമറിയത്തിന് മുന്നിലും ദർഗക്ക് മുന്നിലും ഗുരുദ്വാരയിലും മുതൽ ബഹായി പള്ളിയിൽ വരെ തൊഴുത് പ്രാർത്ഥിക്കാൻ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലാത്ത ഈ നാടിന്റെ അടിസ്ഥാന ജനത – ഹിന്ദു കടുകിനുള്ളിൽ ഒളിച്ച് പോകില്ല. പേടിച്ച് മാറിയവരുടെ പിൻമുറക്കാരല്ല കഴുത്തിൽ കത്തിവച്ചാലും ധർമ്മം വെടിയില്ലന്ന് ഉറപ്പിച്ചവരുടെ പിന്മുറക്കാരാണവർ. മൂത്തുപ്പുപ്പാ ടിപ്പു ഞൊണ്ടിയാണ് ഓടിയത്. ഓർത്തിരിക്കുന്നത് എപ്പൊഴും നല്ലതാണ്. ചിലപ്പോഴൊക്കെ എല്ലാം ഓർമ്മിപ്പിക്കാൻ നിർബന്ധിക്കരുത്.

Tags: meppadiyanHouse Full ShowsevabharathiUnni Mukundanott releasePREMIUMAmbulance serviceDeseeya Sevabharathi Keralammalayalam film industry
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies