ആദിശങ്കരന്റെ നാലാം അദ്വൈതമഠമാണ് ശൃംഗേരി മഠം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രനഗരങ്ങളിലൊന്നായാണ് കർണാടകയിലെ ശൃംഗേരി അറിയപ്പെടുന്നത് . തുംഗാനദിയുടെ ഇരുകരയിലുമായാണ് ശൃംഗേരി . ഭക്തിയുടെ ഈ ഏകാഗ്രത ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത് . ഇപ്പോൾ മലയാളത്തിലെ പ്രശസ്ത നടി അനുശ്രീ ശൃംഗേരിയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.
ശൃംഗേരിയിലെ പ്രശസ്തമായ ശ്രീ ശാരദാംബക്ഷേത്രത്തിൽ നിന്നുള്ള ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത് . ‘ ശൃംഗേരി ശാരദാംബക്ഷേത്രത്തിൽ പോസിറ്റീവ് സ്പന്ദനങ്ങൾ തേടുന്നു ‘ എന്നാണ് അനുശ്രീ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
തുംഗാനദിയുടെ ഇക്കരെയാണ് വിദ്യാശങ്കരക്ഷേത്രവും ശാരദാംബക്ഷേത്രവും സ്ഥിതി ചെയ്യുന്നത് . അറിവിന്റെ ദേവതയായ ശാരദാംബയുടെ ക്ഷേത്രം വിദ്യാശങ്കരക്ഷേത്രത്തിന് അരികെത്തന്നെയാണ്.
Comments