കഠിനമായതോ അല്ലാത്തതോ ആയ പനി; കൊറോണ മൂന്നാം തരംഗത്തിൽ ആളുകളിൽ കണ്ടുവരുന്ന അഞ്ച് പ്രധാന രോഗലക്ഷണങ്ങൾ ഇവ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഠിനമായതോ അല്ലാത്തതോ ആയ പനി; കൊറോണ മൂന്നാം തരംഗത്തിൽ ആളുകളിൽ കണ്ടുവരുന്ന അഞ്ച് പ്രധാന രോഗലക്ഷണങ്ങൾ ഇവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 10:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ മൂന്നാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുകയാണ്. രണ്ടാം തരംഗത്തിൽ നിന്നും മൂന്നാം തരംഗത്തെ വ്യത്യസ്തമാക്കുന്ന ചില ഘടങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിൽ പ്രധാനമായും ഡൽഹിയിലെ സ്ഥിതിഗതികളെ കുറിച്ചാണ് മന്ത്രാലയം അവലോകനം ചെയ്തത്. രാജ്യതലസ്ഥാനത്ത് മൂന്നാം തരംഗത്തെ തുടർന്ന് ആളുകളിൽ ഉണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങളെ കുറിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയത്.

മൂന്നാം തരംഗത്തിൽ പ്രധാനമായും അഞ്ച് രോഗലക്ഷണങ്ങളാണ് ആളുകളിൽ കണ്ടുവരുന്നത്. കഠിനമായതോ അല്ലാത്തതോ ആയ പനി, തൊണ്ടയിൽ കരകരപ്പ്, പേശികൾ ബലഹീനമാകുക, ക്ഷീണം എന്നിവയാണ് അഞ്ച് പ്രധാന രോഗ ലക്ഷണങ്ങൾ. ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച 99 ശതമാനം ആളുകളിലും ഈ അഞ്ച് രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത് എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. അഞ്ച് ദിവസമോ അതിലധികമോ ഈ ലക്ഷണങ്ങൾ പ്രകടമായേക്കാം. 11 വയസ്സിനും, 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പനി, ശ്വാസകോശ അണുബാധ എന്നിവയാണ് ലക്ഷണങ്ങൾ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

2021 നവംബർ 24ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഒമിക്രോൺ പൊട്ടിപ്പുറപ്പെട്ടപ്പോൾ, ലോകാരോഗ്യ സംഘടനയടക്കം ഈ അഞ്ച് പ്രധാന രോഗലക്ഷണങ്ങളാണ് രോഗികളിൽ കണ്ടെത്തിയത്. തൊണ്ടയിലെ കരകരപ്പാണ് ഒമിക്രോണിന്റെ പൊതുവായ രോഗലക്ഷണമെന്നും, ഡെൽറ്റ വകഭേദത്തെ പോലെ ഒമിക്രോണിനും ഇത്തരം രോഗലക്ഷണങ്ങളാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. എന്നാൽ പല രാജ്യങ്ങളിൽ ഒമിക്രോൺ പിടിമുറിക്കിയതോടെ, അമിതമായ വിയർപ്പും, വയറിളക്കവും ഒമിക്രോൺ രോഗലക്ഷണങ്ങളായി കൂട്ടിച്ചേർത്തു.

കൊറോണയുടെ മറ്റ് വകഭേദങ്ങളെ പോലെ, ഒമിക്രോൺ ശ്വാസകോശത്തെ സാരമായി ബാധിക്കില്ല എന്നതാണ് ഒരു ആശ്വാസം. കൊറോണയുടെ മൂന്നാം തരംഗത്തെ നയിക്കുന്നത് ഒമിക്രോൺ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തിമാക്കിയിരുന്നു. വാക്‌സിനും, മാസ്‌കും, സാമൂഹിക അകലവുമെല്ലാം കർശനമാക്കി രോഗ വ്യാപനത്തെ പ്രതിരോധിക്കാനാണ് വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.

ShareTweetSendShare

More News from this section

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies