5 ജി ; വിമാന ഗതാഗതത്തിന് തടസ്സമാകില്ലെന്ന് യുഎഇ ടെലികോം റഗുലേറ്ററി അതോറിറ്റി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

5 ജി ; വിമാന ഗതാഗതത്തിന് തടസ്സമാകില്ലെന്ന് യുഎഇ ടെലികോം റഗുലേറ്ററി അതോറിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 11:50 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : യുഎഇയിലെ 5 ജി സേവനങ്ങൾ വിമാന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി. അമേരിക്കൻ വിമാനതാവളങ്ങളിൽ 5 ജി സ്ഥാപിക്കുന്നതിനാൽ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി വിമാന കമ്പനികൾ സർവീസ് റദ്ദാക്കിയ സാഹചര്യത്തിലാണ് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പ്രതികരണം. യുഎഇയിൽ പലയിടത്തും 5 ജി സേവനങ്ങൾ വർഷങ്ങളായി തുടരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

എമിറേറ്റ്‌സ്, എയർ ഇന്ത്യ തുടങ്ങി ലോകത്തിലെ തന്നെ പ്രമുഖ വിമാന കമ്പനികളെല്ലാം അമേരിക്കയിലെ വിവിധ വിമാനതാവളങ്ങളിലേക്കുള്ള സർവ്വീസുകൾ 19 മുതൽ അനിശ്ചിതമായി റദ്ദാക്കിയിരുന്നു. വിമാനത്താവളങ്ങളിൽ സ്ഥാപിക്കുന്ന 5 ജി സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎഇ ടെലികോം അതോറിറ്റി രംഗത്തെത്തിയത്.

രാജ്യത്ത് പലയിടത്തും വർഷങ്ങളായി 5ജി സേവനം നിലവിലുണ്ടെന്നും ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും വിമാന ഗതാഗതവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്തിലെ ഫ്രീക്വൻസിയും വിമാനതാവളങ്ങളിൽ സ്ഥാപിക്കാൻ പോകുന്ന 5ജി നെറ്റ്‌വർക്കിന്റെ ഫ്രീക്വൻസിയും തമ്മിൽ നേരിയ വിത്യാസം മാത്രമേ അമേരിക്കയിലുള്ളൂ. വിമാനത്തിന്റെ ടേക്ക് ഓഫ് , ലാൻഡിംഗ്, കാലവസ്ഥാ നിരീക്ഷണം തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ യുഎഇയിൽ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

5ജി സേവനങ്ങൾ മേഖലയിൽ ആദ്യമായി സ്ഥാപിച്ച രാജ്യമാണ് യുഎഇ. നിലവിൽ ലോകത്തെ 40 ഓളം രാജ്യങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാണ്. അതേസമയം വിമാനകമ്പനികളുടെ ആശങ്ക കണക്കിലെടുത്ത് 5ജി സേവനങ്ങൾ വിമാനതാവളങ്ങളിലും പരിസരങ്ങളിലും സ്ഥാപിക്കുന്നത് നീട്ടിവെക്കുന്നതായി ടെലികോം കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഇതോടെ സർവ്വീസുകൾ ഉടൻ പുനരാരംഭിക്കാൻ കഴിഞ്ഞേക്കും.

Tags: flightdubaiairport5 g
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies