പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലേക്ക് ; ശസ്ത്രക്രിയ വിജയകരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലേക്ക് ; ശസ്ത്രക്രിയ വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കകൾ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലേക്ക് മാറ്റിവച്ചു . അമേരിക്കയിലെ അലബാമ സർവകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച 57 കാരനായ ജിം പാർസൺസനാണ് പന്നിയുടെ വൃക്കകൾ വച്ചുപിടിപ്പിച്ചത് . വൃക്കരോഗികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്.

രോഗിയുടെ വൃക്കകൾ നീക്കം ചെയ്യുകയും ജനിതകമാറ്റം വരുത്തിയ പന്നിയുടെ രണ്ട് വൃക്കകൾ ശരീരത്തിൽ വച്ചുപിടിപ്പിക്കുകയുമായിരുന്നു . മസ്തിഷ്ക മരണം സംഭവിച്ചതിനാലാണ് ശസ്ത്രക്രിയ നടത്താൻ പാർസൺസ് കുടുംബം ഡോക്ടർമാർക്ക് അനുമതി നൽകിയത് .ശസ്ത്രക്രിയ കഴിഞ്ഞയുടൻ മാറ്റിവച്ച വൃക്കകൾ പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്.

ഈ മാസമാദ്യം വിദഗ്ധർ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വിജയകരമായി മനുഷ്യനിലേക്ക് മാറ്റിവച്ചിരുന്നു. മേരിലാൻഡ് മെഡിസിൻ യൂണിവേഴ്സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് എന്നയാൾക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്.

പന്നികളുടെ ഹൃദയവാൽവുകൾ മുൻപ് മനുഷ്യരിൽ ഉപയോഗിച്ചിട്ടുണ്ട്. ചില പ്രമേഹരോഗികൾ പന്നികളുടെ പാൻക്രിയാസ് സെല്ലുകൾ സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവർക്ക് താൽക്കാലികമായി പന്നിയുടെ ചർമം ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട് . നിലവിൽ 100,000 യുഎസ് പൗരന്മാർ അവയവദാനത്തിനായി കാത്തിരിക്കുന്നുണ്ട്.

 

Tags: pig
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies