ദുബായ് : യുഎഇയിൽ പൊടി പടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതു മൂലം ദൂരക്കാഴ്ച കുറയുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യുഎഇയുടെ നിരവധി കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടും. യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ കവിയുമെന്നും തിരമാലകൾ 10 അടി ഉയരത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു.
Comments