ഇനിയങ്ങോട്ടുള്ള കാലം, വാര്യര് പറയുന്ന പോലെ അയാളുടെ കാലമല്ലേ? ഉണ്ണി മുകുന്ദന്റെ കാലം; മേപ്പടിയാനെ വിലയിരുത്തി ശങ്കു ടി ദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയങ്ങോട്ടുള്ള കാലം, വാര്യര് പറയുന്ന പോലെ അയാളുടെ കാലമല്ലേ? ഉണ്ണി മുകുന്ദന്റെ കാലം; മേപ്പടിയാനെ വിലയിരുത്തി ശങ്കു ടി ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 07:52 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ശങ്കു ടി ദാസിന്റെ മേപ്പടിയാൻ വിലയിരുത്തൽ. ഉണ്ണി മുകുന്ദൻ ആണ് മേപ്പടിയാൻ എന്ന സിനിമ. അതിന്റെ ആകെ മേൽവിലാസം തന്നെ ഉണ്ണി മുകുന്ദന്റെ സിനിമ എന്നതാണ്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ അയാളാണ് ആ സിനിമയെ കൊണ്ട് നടക്കുന്നത്. ശങ്കു ടി ദാസ് ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.

‘മലയാള സിനിമാ മേഖലയിലെ അനവധി അഭിനേതാക്കളിൽ ഒരാൾ’ എന്ന സാമാന്യതയിൽ നിന്ന് ‘മലയാളം ഫിലിം ഇൻഡസ്ട്രിയിലെ വിപണി മൂല്യമുള്ള ഒരു താരം’ എന്ന പദവിയിലേക്കുള്ള ഉണ്ണി മുകുന്ദൻ എന്ന നടന്റെ അത്ഭുതകരമായ പരിണാമമാണ് ‘മേപ്പടിയാൻ’.

ഇതയാളുടെ ആദ്യ സിനിമയല്ല. ആദ്യ നായക വേഷവുമല്ല. ഉണ്ണി മുകുന്ദൻ എന്നയാളെ പത്തോ പന്ത്രണ്ടോ കൊല്ലമായി നമുക്കൊക്കെ അറിയാം. എത്രയോ സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും ഫീച്ചറുകളിലും റിയാലിറ്റി ഷോകളിലും നമ്മളയാളെ പല വട്ടം കണ്ടിട്ടുണ്ട്. പക്ഷെ ഇതിന് മുൻപൊരിക്കലും ഇത്ര കാര്യമായി നമ്മളയാളെ പറ്റി ചർച്ച ചെയ്തിട്ടില്ല. ഇത്ര ഗൗരവത്തിൽ അയാളെ പരിഗണിച്ചിട്ടുമില്ല. കാണാൻ കൊള്ളാവുന്ന ചെക്കനാണ്. സംസാരം കേൾക്കാൻ രസമാണ്. നല്ല ബോഡിയാണ്. ചിരി ക്യൂട്ട് ആണ്. അങ്ങനെയുള്ള ലളിത യുക്തികൾക്കപ്പുറം നമ്മളയാളെ ഒരു നടനെന്ന നിലയിൽ മുൻപ് വിലയിരുത്തിയിട്ടേയില്ല.

അയാളുടെ പ്രതിഭയേയോ പോരായ്മകളെയോ പറ്റി ഇഴകീറിയുള്ള വിശകലനങ്ങൾക്കൊന്നും മുതിർന്നിട്ടില്ല. ശരിയാണ്, നമ്മൾ അയാളുടെ അനവധി സിനിമകൾ കണ്ടിട്ടുണ്ട്.
പക്ഷെ സത്യമായും, അയാളെ കാണാൻ വേണ്ടി ഒരു സിനിമയും നമ്മൾ കണ്ടിട്ടില്ല.
മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ പൃഥ്വിരാജിന്റെയോ ദുൽക്കർ സൽമാന്റെയോ സിനിമ കാണാൻ കേറിയപ്പോൾ കൂട്ടത്തിൽ അയാളെയും നമ്മൾ കണ്ടതാണ്.

വേറെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് കാണാൻ തീരുമാനിച്ച പല സിനിമകളിലും അയാളും യാദൃശ്ചികമായി ഉണ്ടായി പോയതാണ്. അല്ലാതെ അയാളൊരിക്കലും ഒറ്റക്കൊരു സിനിമ ആയിരുന്നിട്ടില്ല. ഒരു സിനിമയിലെ ടൈറ്റിൽ കാരക്ടർ ആയപ്പോൾ പോലും ആ സിനിമയെ സ്വന്തം തോളിൽ ഏറ്റിയിരുന്നുമില്ല. എന്നാൽ ആ കഥ മാറുകയാണ് മേപ്പടിയാനിലൂടെ.

പുഴുവാണെന്ന് കരുതിയ ലാർവ പ്യൂപ്പയും പിന്നെ പൂമ്പാറ്റയും ആകുന്നത് പോലെ നമ്മുടെ കണ്മുന്നിൽ അയാൾ സ്വയം ചിത്രശലഭമായി ചിറകു വിരിക്കുകയാണ്. ക്രിസലിസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പരിണാമം ആണത്. വിശ്വരൂപ പ്രദർശനം പോലൊരു വിസ്മയാവതാരമാണ്.

അയാളിലൂടെയാണ് ആ സിനിമ സഞ്ചരിക്കുന്നത്. അയാളെ കാണാനാണ് ആളുകൾ ആ സിനിമക്ക് കേറുന്നത്. അയാളുടെ തോളിലല്ല, നെഞ്ചിലാണ് ആ സിനിമയെ ഏറ്റിയിരിക്കുന്നത്. അതൊരു വിജയമാകുമ്പോൾ ജയിക്കുന്നത് ഉണ്ണി മുകുന്ദൻ എന്ന നടൻ തന്നെയാണ്.
ഉണ്ണി മുകുന്ദൻ എന്നൊരു പോപ്പുലർ ബ്രാൻഡിന്റെ ഉദയമാണത്. അതൊരു ചെറിയ കാര്യമല്ല. സ്വപ്ന തുല്യമാണ് ആ പരിണാമം. മലയാള സിനിമയിലെ ഒരു സാന്നിധ്യം എന്നതിൽ നിന്നൊരാൾ സ്വയം ഒരു മലയാളം സിനിമയാവുകയാണ്.

സ്വന്തം പേര് കൊണ്ട് ഒരു സിനിമ ജയിപ്പിക്കാൻ പറ്റുന്ന ഒരു താര പ്രതിഭാസമായി മാറുകയാണ്. അയാൾ തനിക്ക് വേണ്ടി സിനിമ നിർമ്മിക്കുന്നു. അയാൾ തന്നെ അതിൽ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നു. അയാൾ തന്നെ അത് പ്രമോട്ട് ചെയ്യുന്നു.
അയാളുടെ ബലത്തിൽ തന്നെയത് ഹിറ്റ് ആക്കി മാറ്റുന്നു. അതിന് വലിയ സ്വീകാര്യത ഉറപ്പാക്കുന്നു. അത് സമൂഹത്തിൽ വലിയ ചർച്ച ആക്കി മാറ്റുന്നു. അയാൾക്ക് ആരാധകരും വിമർശകരും ഉണ്ടാവുന്നു. അയാളെ കണ്ടിരിക്കാൻ ആളുകൾ കാശ് മുടക്കുന്നു. അയാൾക്കൊപ്പം ചിരിക്കുകയും കരയുകയും ആശങ്കയനുഭവിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു. അയാളെ ഗൗരവത്തോടെ വിലയിരുത്തുന്നു. അയാളുടെ വ്യക്തി ജീവിതവും രാഷ്‌ട്രീയ നിലപാടുകളും പോലും ഇഴകീറി പരിശോധിക്കപ്പെടുന്നു.

ഉണ്ണി മുകുന്ദൻ എന്ന ഫെനോമിനൻ മലയാളിയുടെ ഒരു പ്രധാന വിഷയമാകുന്നു.
ഒരു നടന് ആഗ്രഹിക്കാവുന്നതിന്റെ അങ്ങേയറ്റമുള്ള റേഞ്ച് ആണത്.
അവിടെ എത്തിയവരും അവിടെയെത്താൻ ശ്രമിക്കുന്നവരും എന്ന് അഭിനേതാക്കളെ പൊതുവിൽ തന്നെ രണ്ടായി തരം തിരിക്കാം. ആ ഉത്തരവാദിത്വം അയാൾ അത്രമേൽ കയ്യടക്കത്തോടെ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പ്രെസൻസ് എന്നതിൽ നിന്ന് പെർഫോമർ എന്ന നിലയിലേക്ക് ഉണ്ണി മുകുന്ദൻ പീലി വിടർത്തുന്നത് നമ്മുടെ കണ്മുന്നിലാണ്. കണ്ട് പരിചയമുള്ള ഉണ്ണി മുകുന്ദൻ എന്നയാ പഴയ ഓർമയെ പോലും ഊരിയെറിഞ്ഞു ജയകൃഷ്ണൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിച്ച അയാളുടെ പകർന്നാട്ടം വിസ്മയാവഹമാണ്. ആ നാട്ടിമ്പുറത്തെ ചെറുപ്പക്കാരന്റെ നൈർമ്മല്യവും നിസ്സഹായതയും ധർമ്മ സങ്കടങ്ങളും രോഷവും ഒക്കെ അയാളിൽ അത്ര ഭദ്രമാണ്.

ഒരർത്ഥത്തിൽ മേപ്പടിയാന്റെ ക്ലൈമാക്സിലെ ജയകൃഷ്ണന്റെ മെറ്റമോർഫോസിസ് കാവ്യാത്മകവും പ്രവാചക സ്വഭാവമുള്ളതുമാണ്. അതൊരുപക്ഷെ ഉണ്ണി മുകുന്ദൻ എന്ന നടന്റെ തന്നെ രൂപാന്തരത്തിന്റെ കഥയാണ്. ആ പുതിയ ഉണ്ണിയുടെ അടയാളപ്പെടുത്തലാണ്, അഥവാ വിളംബരമാണ്, മേപ്പടിയാൻ. മേപ്പടിയാന് മുൻപും പിൻപും എന്നാണ് അയാളുടെ കരിയർ ചരിത്രത്തിൽ ഭാഗിക്കപ്പെടാൻ പോവുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലേക്ക്

 

 

Tags: Unni MukundanSanku T Das
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies