പഞ്ചിന് വില വർദ്ധിപ്പിച്ച് ടാറ്റ; ഈ വെരിയന്റുകൾക്ക് ഇനിമുതൽ പുതിയ വില
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചിന് വില വർദ്ധിപ്പിച്ച് ടാറ്റ; ഈ വെരിയന്റുകൾക്ക് ഇനിമുതൽ പുതിയ വില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 06:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കുഞ്ഞനും കരുത്തനുമായ സബ്-കോംപാക്ട് എസ് യുവി പഞ്ചിന്റെ വില വർദ്ധിപ്പിച്ച് ടാറ്റ. 2021 ഒക്ടോബർ മുതലാണ് പഞ്ചിന്റെ വിൽപ്പന ആരംഭിച്ചത്. നിരത്തിലെത്തി മൂന്ന് മാസം പിന്നിടുമ്പോൾ, 15,000 രൂപയുടെ വില വർദ്ധനവാണ് പഞ്ചിനുണ്ടായത്. ബേസ് വെരിയന്റുകൾക്കാണ് കൂടുതലായും വില വർദ്ധിച്ചത്.

പ്യുവർ, പ്യുവർ റിഥം എന്നീ രണ്ട് ബേസ് വെരിയന്റുകൾക്കാണ് 15,000 രൂപയുടെ വില വർദ്ധനവുണ്ടായത്. മറ്റ് വെരിയന്റുകൾക്ക് 10,000 ആണ് വർദ്ധിപ്പിച്ചത്. വാഹനത്തിന്റെ നിർമ്മാണ ചെലവ് വർദ്ധിച്ചതാണ് ഒറ്റയടിക്ക് പഞ്ചിന് വിലകൂടാൻ കാരണമെന്നാണ് നിർമ്മാതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ, ഉപഭോക്താക്കൾക്ക് മറ്റൊരു ആശ്വാസവും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18ന് മുൻപ് വാഹനം ബുക്ക് ചെയ്തവരെ വില വർദ്ധനവ് ബാധിക്കില്ല എന്നാണ് ടാറ്റ അറിയിച്ചത്. ഇതിന് പുറമെ, പഞ്ചിന്റെ ടോപ്പ് വെരിയന്റുകളായ ക്രിയേറ്റീവ്, ക്രിയേറ്റീവ് ഇറ എന്നിവയുടെ വില കുറച്ചിട്ടുണ്ട്. ഏകദേശം 10,000 രൂപയാണ് ഈ രണ്ട് വെരിയന്റുകൾക്കും കുറച്ചത്.

നിലവിൽ പ്യുവർ വെരിയന്റിന് 5.49 ലക്ഷം രൂപയാണ് വില. എന്നാൽ വില വർദ്ധനവ് പ്രഖ്യാപിച്ചതിന് ശേഷം 5.64 ലക്ഷം രൂപയായിരിക്കും പഞ്ചിന്റെ വില. അതേസമയം, ക്രിയേറ്റീവ് വെരിയന്റിന്റെ വില 8.48 ലക്ഷം രൂപയിൽ നിന്നും 8.38 ലക്ഷമായി കുറഞ്ഞു. മറ്റ് വെരിയന്റുകൾക്ക് ഏകദേശം 10,000 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.

ടാറ്റ വിപണയിലിറക്കിയ മറ്റൊരു പ്രതിഭാസമാണ് പഞ്ച്. വിപണിയിലെത്തി ദിവസങ്ങൾക്കകം തന്നെ വൻ ജനപ്രീതിയാണ് പഞ്ച് നേടിയത്. വലിയ രീതിയിലുള്ള ബുക്കിംഗ് ലഭിച്ചതിനെ തുടർന്ന് അനേകം ഉപഭോക്താക്കൾക്ക് പഞ്ച് സ്വന്തമാക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പ്രവർത്തനത്തിന്റെ കാര്യത്തിലും, സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലാണ് പഞ്ച്.

ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വേജിൽ ടാറ്റയുടെ ആൽഫ-ആർക്ക് അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ സബ്- കോംപാക്ട് എസ് യുവിയാണ് പഞ്ച്. ടാറ്റാ ആൾട്രോസിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പഞ്ചിന്റെ നിർമ്മാണവും പൂർത്തിയാക്കിയിരിക്കുന്നത്. 16-ഇഞ്ച് ടയറുകൾ, 187 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 90-ഡിഗ്രി തുറക്കാൻ സാധിക്കുന്ന ഡോറുകൾ, ഡ്യുവൽ എയർ ബാഗുകൾ എന്നിവയും പഞ്ചിന്റെ മാറ്റ്കൂട്ടുന്നു. 2-ലിറ്റർ 3-സിലിണ്ടർ എൻജിനാണ് പഞ്ചിന്റെ ഹൃദയം. അടുത്തുതന്നെ ടർബോ-പെട്രോൾ എൻജിനിൽ പഞ്ച് അവതരിപ്പിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. നിരത്തിൽ മാരുതി ഇഗ്നിസ്, മഹീന്ദ്ര കെയുവി100, റെനോ കിഗർ, നിസ്സാൻ മാഗ്‌നൈറ്റ് എന്നിവയാണ് പഞ്ചിന്റെ പ്രധാന എതിരാളികൾ.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies