ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാർസ്നെഗറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിലായിരുന്നു സംഭവം.
സൺസെറ്റ് ബൗൾവാർഡിനും, അലെൻഫോർഡ് അവന്യൂവിനും ഇടയിലായി റൈവേറിയ കൺട്രി ക്ലബിന് സമീപമായാണ് അപകടം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. എതിരെവന്ന വാഹനത്തിലാണ് അദ്ദേഹത്തിന്റെ കാർ ആദ്യം ഇടിച്ചത്. പിന്നീട് മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നാലോളം വാഹനങ്ങളിൽ അദ്ദേഹത്തിന്റെ കാർ ഇടിച്ചു. വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായാണ് കാലിഫോർണിയൻ മുൻ ഗവർണർ കൂടിയായ ഷ്വാർസ്നെഗർ രക്ഷപ്പെട്ടത്.
അപകടമുണ്ടായ ഉടനെ വാഹനത്തിലെ എയർബാഗ് പ്രവർത്തിച്ചു. ഇതാണ് ഷ്വാർസ്നെഗറിനെ അപകടത്തിൽ നിന്നും രക്ഷിച്ചതെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പറയുന്നത്.
അപകടത്തിൽ യുവതിയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Comments