കൊച്ചി: നെടുമ്പശേരി വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിവിധ വിദേശ കറൻസികൾ കസ്റ്റംസ് പിടികൂടി. ഏകദേശം 75 ലക്ഷം രൂപയുടെ കറൻസികളാണ് കസ്റ്റംസ് പിടികൂടിയത്.
രാവിലെ സ്പൈസ് ജെറ്റ് വിമാനത്തിൽ നെടുമ്പാശേരിയിൽ നിന്നും ദുബൈയിലേക്ക് പോകാനെത്തിയ പാലക്കാട് കുമാരനെല്ലൂർ സ്വദേശിയിൽ നിന്നാണ് വിദേശ കറൻസികൾ പിടികൂടിയത്. യുറോ, ഡോളർ, ദിനാർ എന്നീ വിദേശ കറൻസികൾ ഹാൻഡ് ബാഗിലും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Comments