വാമികയുടെ മുഖം ആദ്യമായി ക്യാമറയിൽ പതിഞ്ഞു; കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്ന അനുഷ്‌കയുടെയും കോഹ്ലിയുടെയും അഭ്യർത്ഥന കാറ്റിൽ പറത്തിയതിൽ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാമികയുടെ മുഖം ആദ്യമായി ക്യാമറയിൽ പതിഞ്ഞു; കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്ന അനുഷ്‌കയുടെയും കോഹ്ലിയുടെയും അഭ്യർത്ഥന കാറ്റിൽ പറത്തിയതിൽ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 09:34 pm IST
FacebookTwitterWhatsAppTelegram

താര ദമ്പതികളായ അനുഷ്‌ക ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും മകളാണ് വാമിക. 2021 ജനുവരിയിലാണ് വാമിക ജനിച്ചത്. അന്ന് മുതൽ ഇന്ന് വരെ വാമികയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ കോഹ്ലിയും അനുഷ്‌കയും ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞയിടെ വാമികയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചപ്പോഴും സ്വകാര്യത മാനിച്ച് കുഞ്ഞിന്റെ ഒരു ചിത്രം പോലും ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. വാമികയുമൊത്ത് പുറത്ത് പോകുന്ന വേളകളിലും കുഞ്ഞിന്റെ മുഖം ക്യാമറയിലും മറ്റും പകർത്തരുതെന്ന് മാദ്ധ്യമങ്ങളോടുൾപ്പെടെ കോഹ്ലിയും അനുഷ്‌കയും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇന്ന് വാമികയുടെ മുഖം ആദ്യമായി ക്യാമറയ്‌ക്ക് മുന്നിൽ ചിത്രീകരിച്ചിരിക്കുകയാണ്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം കാണാൻ കേപ് ടൗണിൽ എത്തിയതായിരുന്നു അനുഷ്‌കയും കുഞ്ഞും. ഈ സമയത്താണ് ക്രിക്കറ്റിന്റെ വീഡിയോ പകർത്തിയിരുന്ന ക്യാമറാമാന്റെ കണ്ണിൽ വാമികയുടെ മുഖം ദൃശ്യമായത്. ഉടൻ തന്നെ ഇയാൾ കുഞ്ഞിന്റെ മുഖം ക്യാമറയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പോസ്റ്റ് ചെയ്തു. അമ്മ അനുഷ്‌കയുടെ കൈയ്യിൽ ഇരിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ക്യാമറാമാൻ പകർത്തിയത്.

സംഭവത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്. കുഞ്ഞിന്റെ സ്വകാര്യത മാനിച്ചാണ് അനുഷ്‌കയും കോഹ്ലിയും ഇതുവരെ വാമികയുടെ മുഖം വെളിപ്പെടുത്താതിരുന്നത്. അത് ആഗ്രഹിച്ചതിനാലാണ് മറ്റുള്ളവരോടും കുഞ്ഞിന്റെ മുഖം കാണുന്ന രീതിയിൽ ഫോട്ടോ എടുക്കരുതെന്ന് ഇരുവരും അഭ്യർത്ഥിച്ചത്. എന്നാൽ, ഇന്ന് ഈ ക്യാമറാമാൻ ചെയ്ത ഈ പ്രവൃത്തി തെറ്റാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്ന് കോഹ്ലിയും, അനുഷ്‌കയും പലപ്പോഴായി മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിലരുടെ ഈ നിർബന്ധബുദ്ധി അതിരു കടക്കുന്നു എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തന്നെ കുഞ്ഞിന്റെ ചിത്രങ്ങൾ എവിടെയും പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, വാമിക വളർന്നു കഴിഞ്ഞാൽ, ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യാനും അവളുടെ ചിത്രങ്ങളും മറ്റും അവൾക്ക് പങ്കുവെയ്‌ക്കാമെന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്.

ShareTweetSendShare

More News from this section

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies