തൃശൂർ: ഉത്സവങ്ങള്‍ ചടങ്ങ് മാത്രമായി നടത്തുന്നതിന് ഒരു ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകി ജില്ല കളക്ടർ ഉത്തരവിട്ടു. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ ആചാരത്തിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാനും അനുമതിയുണ്ട് . ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് എന്നിവരുടെ പ്രത്യേക അനുവാദം വാങ്ങി മാത്രമേ എഴുന്നള്ളിപ്പ് നടത്താവൂ എന്നും ജില്ല കളക്ടർ അറിയിച്ചു .
പറയെടുപ്പ്, ആറാട്ട് എന്നിവക്ക് അധികം ദൂരത്തേക്കല്ലാതെ ഒരു ആനയെ അനുവദിക്കും. ഒഴിവാക്കാന്‍ കഴിയാത്ത ആചാരാനുഷ്ഠാനമാണെങ്കില്‍ അവയ്ക്കും ഉത്തരവ് ബാധകമാണ്.വരവ് പൂരങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുവാന്‍ അനുവാദം ഇല്ല. കൊറോണ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഉത്തരവ്
Comments