രാജ്യമാണ് പ്രധാനം;ബിസിസിഐയും കോഹ്ലിയും തമ്മിലടി നിർത്തണം; താരത്തിൻ്റെ കളി കാണാൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് കപിൽദേവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജ്യമാണ് പ്രധാനം;ബിസിസിഐയും കോഹ്ലിയും തമ്മിലടി നിർത്തണം; താരത്തിന്റെ കളി കാണാൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് കപിൽദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 10:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ:ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം ഒരുമിച്ചിരുന്നോ അല്ലാതെയോ ചർച്ച നടത്തി പരിഹരിക്കണമെന്നു ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആവശ്യപ്പെട്ടു.

രണ്ടു പേരും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ബിസിസിഐയുംകോഹ്ലിയും ശ്രമിക്കണം. ഫോണെടുത്ത് വിളിച്ച് ഇരുകൂട്ടരും പസ്പരം സംസാരിച്ചെങ്കിൽ മാത്രമേ പ്രശ്നം തീർപ്പാവുകയുള്ളൂ. രാജ്യത്തെയും ടീമിനെയും നിങ്ങൾ മറ്റെന്തിനേക്കാൾ മുന്നിൽ വയ്‌ക്കണം.

തുടക്കകാലത്തു ആഗ്രഹിച്ചതെല്ലാം എനിക്കും ബോർഡിൽ നിന്നും ലഭിച്ചിരുന്നു. പക്ഷെ ചില സമയങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിക്കണമെന്നില്ല. അതിനർഥം നിങ്ങൾ ക്യാപ്റ്റൻ സ്ഥാനം വിടുകയെന്നല്ല. കോഹ്ലി ഇതു കൊണ്ടാണ് ക്യാപ്റ്റൻസി രാജിവച്ചതെങ്കിൽ എന്താണ് പറയേണ്ടതെന്നു എനിക്കറിയില്ല. അദ്ദേഹം ഗംഭീര ക്രിക്കറ്ററാണ്. കോഹ്ലിയുടെ കളി കാണാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. കൂടുതൽ കൂടുതൽ റൺസ് അദ്ദേഹം ഇനിയും നേടണമന്നും കപിൽ പറഞ്ഞു

കഴിഞ്ഞ അഞ്ചു മാസത്തോളമായി ക്യാപ്റ്റൻസി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ നടന്ന ടി20 ലോകകപ്പിനു ശേഷം കോഹ്ലി ടി20 ഫോർമാറ്റിലെ നായകസ്ഥാനം ഒഴിഞ്ഞതിനു ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും ചേർന്നു നീക്കുകയായിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിൽ രണ്ടു പേർ ടീമിനെ നയിക്കുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു പിന്നാലെ ബിസിസിഐ പ്രസിഡന്റ് വിശദീകരണവുമായി രംഗത്തു വന്നു. കോലിയോടു ഇതേക്കുറിച്ച് നേരത്തേ തന്നെ സംസാരിച്ചിരുന്നതായും ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റൻ സ്ഥാനം രാജിവയ്‌ക്കുകയാണെന്നു അറിയിച്ചപ്പോൾ താനുൾപ്പെടെ ബോർഡിലെ എല്ലാവരും അതു പാടില്ലെന്നു അഭ്യർഥിച്ചിരുന്നുവെന്നും ഗാംഗുലി വിശദീകരിച്ചിരുന്നു.

ഇതിനു ശേഷംകോഹ്ലി വിളിച്ചുചേർത്ത വാർത്താസമ്മേളനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ഏകദിന ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടു തന്നോടു നേരത്തേ സംസാരിച്ചിട്ടില്ലെന്നും പ്രഖ്യാപനത്തിനു കുറച്ചു മുമ്പ് മാത്രമാണ് സെലക്ടർമാർ ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചതെനന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി അറിയിച്ചപ്പോൾ വളരെ നല്ല രീതിയിലാണ് ബിസിസിഐ വൃത്തങ്ങൾ പ്രതിരിച്ചതെന്നും സ്ഥാനമൊഴിയരുതെന്നു ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും കോഹ്ലി വ്യക്തമാക്കി.

Tags: KAPIL DEV
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies