കുവൈറ്റ് സിറ്റി: 73-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ കുവൈറ്റിലെ ഇന്ത്യൻ എഡ്യൂക്കേഷൻ സ്കൂൾ ആഘോഷിച്ചു. രാവിലെ 8 മണിയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ പ്രത്യേകം സജ്ജമാക്കിയ സ്കൂൾ അങ്കണത്തിലും ഓൺലൈൻ പ്ലാറ്റഫോമിലുമായാണ് നടന്നത്.
ഇന്ത്യൻ എഡ്യൂക്കേഷൻ സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാക ഉയർത്തി. തുടർന്ന് ബഹുമാന്യനായ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് രാജ്യത്തിന് സമർപ്പിച്ച റിപ്പബ്ലിക് ദിനസന്ദേശം പ്രിൻസിപ്പൽ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും രാജ്യം ഒറ്റകെട്ടായി നിൽക്കണം എന്നും കൊറോണ മഹാമാരിയിൽ വിദ്യാഭ്യാസ മേഖലയെ ഉയർത്തിപ്പിടിക്കാൻ അധ്യാപക സമൂഹത്തിനു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭവൻസ് കുവൈറ്റ് ഡയറക്ടർ കൃഷ്ണദാസ് മേനോൻ മുഖ്യാഥിതിയായിരുന്നു. തുടർന്ന് 2021-22 അധ്യയന വർഷത്തെ സ്കൂൾ മാഗസിൻ ‘തേജസിന്റെ ഔദ്യോഗിക പ്രകാശനം സ്കൂൾ പ്രിൻസിപ്പൽ നിർവഹിച്ചു.
Comments