കൊച്ചി : കേരള ഹൈക്കോടതിയിൽ വീണ്ടും അർദ്ധ രാത്രി സിറ്റിംഗ്. ഭുവനേശ്വർ എയിംസിൽ മലയാളി ഡോക്ടർക്ക് എംഡി ഫോറൻസികിന് അഡ്മിഷൻ നിഷേധിച്ച സംഭവത്തിലാണ് സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഹർജി പരിഗണിക്കുന്നത്.
വയനാട് സ്വദേശി ശരത് ദേവസ്യയാണ് ഹർജിക്കാരൻ. മതിയായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയില്ലെന്ന് കാണിച്ചാണ് ശരത് ദേവസ്യക്ക് അഡ്മിഷൻ നിഷേധിച്ചത്. ഓൺലൈനായാണ് ഹർജി പരിഗണിക്കുന്നത്.
നേരത്തെയും അർദ്ധരാത്രി അടിയന്തിര സിറ്റിംഗ് നടത്തി ഹൈക്കോടതി ഹർജി പരഗണിച്ചിരുന്നു. കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പൽ എം വി ഓഷ്യൻ റോസ് തുറമുഖം വിടുന്നതാണ് അർദ്ധരാത്രി ഹൈക്കോടതി തടഞ്ഞത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടി രൂപ നൽകാൻ ഉണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.
Comments