ലക്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനം വിടുമെന്ന കവി മുനവ്വർ റാണയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടി നൽകി ബിജെപി. ഉത്തർപ്രദേശ് വിടാൻ ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. റാണയ്ക്ക് ചൈന, ഇറാഖ്, യെമൻ അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമുമുള്ള സ്ഥലത്തേക്ക് പോകാം. ഉത്തർപ്രദേശിലെ ജനങ്ങൾ യോഗി ആദിത്യനാഥിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പോകുകയാണെന്നും ബിഹാർ മന്ത്രി ഷാനവാസ് ഹുസൈൻ കൂട്ടിച്ചേർത്തു.
യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ താൻ ഉത്തർപ്രദേശ് വിടും, അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട്ട് സംസാരിക്കവെ റാണ ഇങ്ങനെയാണ് പറഞ്ഞത്. ‘തെരഞ്ഞെടുപ്പ് എന്നത് രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടമാണ്, വിജയിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിനായുള്ള രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടമാണ്. തോൽവിയും ജയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇവിടെ- അബ്ബാജാൻ, പാകിസ്ഥാൻ, കബറിസ്ഥാൻ, ജിന്ന എന്നിവയെക്കുറിച്ചാണ് പരാമർശിക്കുന്നത്,’ കവി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ന്യൂനപക്ഷ വിവേചനമുണ്ടെന്നും കവി ചൂണ്ടിക്കാട്ടി.
എന്നാൽ റാണയുടെ അവകാശവാദത്തെ എതിർത്ത് ഷാനവാസ് പറഞ്ഞു, ‘മുസ്ലിംകൾക്ക് ഒട്ടും ഭയമില്ല, റാണയുടെ കുടുംബം എന്തെങ്കിലും തെറ്റ് ചെയ്യുകയും അതിനായി അവരെ വലിച്ചിഴയ്ക്കുകയും ചെയ്താൽ, ഹിന്ദു-മുസ്ലിം കോണിൽ അദ്ദേഹം അത് കൊണ്ടുവരരുത്. അദ്ദേഹം അതിൽ നിന്ന് വിട്ടുനിൽക്കണം. സംസ്ഥാനത്ത് സാമുദായിക വേർതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റാണയ്ക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. വാൽമീകി ജാതിയിൽപ്പെട്ടവരെ താലിബാനെ താരതമ്യം ചെയ്തതിനാണ് നടപടി.
Comments