മാർക്ക് ലിസ്റ്റിന് കൈക്കൂലി; വിജിലൻസ് പിടികൂടിയ എൽസി എംജി സർവ്വകലാശാലയിലെ ഇടതുയൂണിയന്റെ സജീവ പ്രവർത്തക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർക്ക് ലിസ്റ്റിന് കൈക്കൂലി; വിജിലൻസ് പിടികൂടിയ എൽസി എംജി സർവ്വകലാശാലയിലെ ഇടതുയൂണിയന്റെ സജീവ പ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 05:14 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എംബിഎ മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയതിന് വിജലിൻസ് പിടികൂടിയ എംജി സർവ്വകലാശാല സെക്ഷൻ അസിസ്റ്റന്റ് എൽസി ഇടത് യൂണിയന്റെ സജീവ പ്രവർത്തക. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തും. അതേസമയം പ്രതി ഇടത് യൂണിയൻ പ്രവർത്തകയായതുകൊണ്ടു തന്നെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അറസ്റ്റിലായ എൽസി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഫയലുകളും അടുത്ത ദിവസം വിജിലൻസ് പരിശോധിക്കും. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ അടക്കം ആവശ്യപ്പെടുന്നത്. സർവ്വകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ എംജി സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകയാണ് എൽസി.

അതിനിടെ സംഭവത്തിൽ അന്വേഷണം നടത്താൻ സർവകലാശാലയും തീരുമാനിച്ചു. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അന്വേഷണ സമിതിയെ നിശ്ചയിക്കാനാണ് തീരുമാനം.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ച് വരികയാണ്. സർവ്വകലാശാലയ്‌ക്ക് വലിയ നാണക്കേട് ഉണ്ടായ സംഭവമായതിനാൽ വിശദമായ അനേഷണം നടത്താനാണ് എംജി സർവകലാശാലയുടെ തീരുമാനം.

എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 2014-16 കാലത്ത് ഏറ്റുമാനൂരിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് എംബിഎ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥിനി പരാജയപ്പെട്ട ഏഴ് വിഷയങ്ങൾ പിന്നീട് എഴുതിയെടുക്കുകയായിരുന്നു. ഒരു വിഷയം മെഴ്‌സി ചാൻസിൽ കഴിഞ്ഞ സെപ്തംബറിലാണ് എഴുതിയത്. പരീക്ഷാഫലത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയെ നിങ്ങൾ തോറ്റുപോയി എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നു. പണം നൽകിയാൽ വിജയിപ്പിച്ച് തരാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകാമെന്ന് പറഞ്ഞ് എൽസി 1.1 ലക്ഷം രൂപ മുൻപ് വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റിനായി 30,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥിനി വിജിലൻസിനെ സമീപിക്കുകയായിരുന്നു. 15,000 രൂപ കൂടി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്.

എൽസിയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷാഭവൻ ഇ വൺ 7 സെക്ഷനിലെ ജീവനക്കാരിയായിരുന്നു എൽസി. 2010 ൽ പ്യൂണായി ജോലിയിൽ കയറിയ ഇവർ പിന്നീട് തസ്തിക മാറ്റത്തിലൂടെ സെക്ഷൻ അസിസ്റ്റന്റ് ആകുകയായിരുന്നു.

Tags: MG University Bribery case
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies