കൊല്ലം : യുവതിയെ രഹസ്യവിവാഹം കഴിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . മാമ്പുഴ കാടൻവിളപ്പുറം നസിം മൻസിലിൽ നസിമിനെയാണ് (27) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ് നസിം . യുവതിയുമായുള്ള പരിചയം മുതലെടുത്ത നസിം അവിവാഹിതനാണെന്ന് പറഞ്ഞാണ് യുവതിയുമായി അടുത്തത്. തുടർന്ന് യുവതിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ചവറയിലുള്ള ക്ഷേത്രത്തിന് സമീപംവെച്ച് മാലയിട്ടു.
കല്ലുവാതുക്കലിന് സമീപം വാടകവീടെടുത്ത് താമസിപ്പിക്കുകയും ചെയ്തു. ഗർഭിണിയായ ശേഷം യുവതിയെ നസിം നിരന്തരം ഉപദ്രവിച്ചിരുന്നു . കഴിഞ്ഞദിവസം നസിം യുവതിയുടെ അടിവയറ്റിൽ ചവിട്ടി. ഇതേത്തുടർന്ന് രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായ യുവതി പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.















