കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഫോണുകളുടെ കാര്യത്തിൽ കോടതിയിൽ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി നടൻ ദിലീപ്. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് ദിലീപ് കൈമാറിയത്. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ആദ്യ ക്രമനമ്പറിൽ പറയുന്ന ഐ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് പറഞ്ഞു.
താൻ പണ്ട് ഉപയോഗിച്ചിരുന്നതോ, അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോൺ ആകാം ഇതെന്ന് നടൻ കൂട്ടിച്ചേർത്തു.പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തന്റെ കൈവശം ഇല്ലെന്നും നടൻ വ്യക്തമാക്കി.പ്രവർത്തനരഹിതമായതിനെ തുടർന്ന് ഈ ഫോൺ ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Comments