അനുമതിയില്ലാതെ കല്ലിടാൻ പോകുന്ന സർക്കാറിന് ഭ്രാന്ത് ;മലക്കം മറിഞ്ഞ് കെ സുധാകരൻ: കെ റെയിലിന് എതിരല്ലെന്ന പ്രസ്താവന തിരുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനുമതിയില്ലാതെ കല്ലിടാൻ പോകുന്ന സർക്കാറിന് ഭ്രാന്ത് ;മലക്കം മറിഞ്ഞ് കെ സുധാകരൻ: കെ റെയിലിന് എതിരല്ലെന്ന പ്രസ്താവന തിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ. കെ റെയിലിന് എതിരല്ലെന്നുള്ള പ്രസ്താവന കെ സുധാകരൻ തിരുത്തി. കെ റെയിലിന് അനുകൂലമാണെന്ന നിലയിലുള്ള പ്രചാരണം തെറ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വാർത്തകൾ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കോൺഗ്രസ് അനുകൂലമാണെന്ന് മാദ്ധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.

കെ റെയിലിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല. അതിവേഗ റെയിൽപാതയ്‌ക്ക് എതിരല്ലെന്ന എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഡിപിആർ ഉണ്ടാക്കി സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനുള്ള ബാധ്യത സർക്കാറിന് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയിലിന് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ല. അനുമതി ലഭിക്കാതെ ഭൂമി മുഴുവൻ ഏറ്റെടുക്കാൻ നാടു നീളെ പോലീസിന്റെ സഹായത്തോടെ കല്ലിടാൻ പോകുന്ന സർക്കാറിന് ഭ്രാന്ത് ആണോ എന്ന് അദ്ദേഹം ചോദിച്ചു.ധനമന്ത്രിയും സർക്കാറും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ അദ്ദേഹം കെ റെയിലിന് എതിരല്ലെന്നും ചെയ്തത് നിയമ വിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണമെന്നും പറഞ്ഞിരുന്നു.പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണം.

പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാൽ പിന്തുണയ്‌ക്കുമെന്നായിരുന്നു അദ്ദേഹം ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കെപിസിസി പ്രസിഡന്റിന്റെ ഈ പ്രസ്താവനയ്‌ക്ക് ശേഷം കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന തിരുത്തി സുധാകരൻ രംഗത്തെത്തിയത്.

 

Tags: K SUDHAKARANk railCongress leader K Sudhakaran
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies