കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ.ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. രാവിലെയാണ് താരം ചോദ്യം ചെയ്യലിന് എത്തിയത്.
2013ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശേരി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. 2013ൽ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേയ്ക്ക് എത്തിച്ചതായിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതിയായ ഫായിസിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യം ചെയ്യുന്നത്. തമിഴ് ബിഗ് ബോസിലെ മത്സരാർത്ഥിയും മോഡലുമാണ് അക്ഷര റെഡ്ഡി.
Comments