കൊല്ലം : പോലീസുകാരന്റെ കൈയ്യില്‍ ആര്എസ്എസ് എന്ന് ചാപ്പകുത്തിയ വ്യാജ ചിത്രം പ്രചരിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരനെതിരെ കേസെടുത്തു . കടയ്‌ക്കല്‍ കുമ്മിള്‍ മങ്കാട് ഉവൈസ് മന്‍സിലില്‍ മുഹമ്മദ് ഉവൈസിന് എതിരെയാണ് കടയ്‌ക്കൽ പോലീസ് കേസ് എടുത്തത്. പോലീസുകാർക്കിടയിൽ ആർ എസ് എസുകാർ ഉണ്ടെന്ന പ്രചാരണം സ്ഥാപിക്കാനായിരുന്നു ഉവൈസിന്റെ ശ്രമം.
ബിജെപി നേതാവ് രണ്‍ജിതിന്റെ കൊലപാതകത്തിനു പിന്നാലെ പോലീസ് പോപ്പുലര്‍ഫ്രണ്ട് – എസ്ഡിപിഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു . അതിന് പിന്നാലെയാണ് പോലീസിനെതിരെ ഇയാൾ വ്യാജപ്രചാരണം നടത്തിയത് .
എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസുകാര്‍ അടിച്ചുതകര്‍ത്തെന്നും പോലീസുകാരന്റെ കൈയ്യില്‍ ആര്എസ്എസ് എന്ന് ചാപ്പ കുത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മണ്ണഞ്ചേരി, ആര്യാട് പ്രദേശങ്ങളിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസ് തല്ലിതകര്‍ത്തെന്ന വ്യാജ ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ തൊണ്ണൂറിലധികം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.















