186 കിലോഗ്രാം ഭാരം , ഭീമൻ സ്വർണ്ണ ക്യൂബ് സെൻട്രൽ പാർക്കിൽ : ഞെട്ടി ജനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

186 കിലോഗ്രാം ഭാരം , ഭീമൻ സ്വർണ്ണ ക്യൂബ് സെൻട്രൽ പാർക്കിൽ : ഞെട്ടി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 06:10 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : അതിരാവിലെ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ നടക്കാറിനിറങ്ങിയ ആളുകളാണ് ആ കാഴ്‌ച്ച കണ്ടത് . ഒരു ഭീമാകാരമായ ക്യൂബിന് കാവൽ നിൽക്കുന്ന വൻ സുരക്ഷാ സംഘം . സാധാരണ ഒരു ക്യൂബിന് ഇത്തരം വമ്പൻ സുരക്ഷ ഒരുക്കാറില്ലല്ലോ , എന്നാൽ കാര്യം തിരക്കിയതോടെ ആളുകൾ ഞെട്ടി .186 കിലോഗ്രാം ഭാരമുള്ള ആ ഭീമൻ ക്യൂബ് ഒരു സാധാരണ ലോഹം കൊണ്ടല്ല നിർമ്മിച്ചത്. ശുദ്ധമായ 24 കാരറ്റ് സ്വർണ്ണം കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത് . പാർക്കിന്റെ നൗംബർഗ് ബാൻഡ്ഷെൽ വേദിയുടെ മധ്യത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

നിക്ലാസ് കാസ്റ്റെല്ലോ എന്ന ജർമ്മൻ കലാകാരനായിരുന്നു ക്യൂബ് നിർമ്മിച്ചത് . മനുഷ്യരാശിയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയധികം സ്വർണ്ണം ഒരൊറ്റ വസ്തുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല . സ്വർണ്ണം ശാശ്വതമായ ലോഹമാണ് സൂര്യന്റെ, പ്രകാശത്തിന്റെ, നന്മയുടെ പ്രതീകമാണത്- അദ്ദേഹം പറഞ്ഞു.

ഒരു ഔൺസിന് 1,788 ഡോളർ ചെലവഴിച്ചാണ് ഈ ക്യൂബ് നിർമ്മാണത്തിനായി സ്വർണ്ണം വാങ്ങിയത് . ക്യൂബിന് ഏകദേശം 11.7 മില്യൺ ഡോളർ വിലയുണ്ട്.എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, കലാകാരൻ തന്റെ ക്രിപ്‌റ്റോകോയിനിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ഇത്തരമൊരു ക്യൂബ് നിർമ്മിച്ചതെന്നും പറയപ്പെടുന്നു. 43 കാരനായ കാസ്റ്റെല്ലോ ഒരു ദിവസം മാത്രമാണ് സ്വർണ്ണ ക്യൂബ് പ്രദർശിപ്പിച്ചത്.

ഒരു പ്രത്യേക ചൂള ക്യൂബ് നിർമ്മാണത്തിനായി സൃഷ്ടിച്ചതായും കാസ്റ്റലിന്റെ ടീം പറഞ്ഞു. ചൂള കാസ്റ്റ് ചെയ്യുന്നതിനായി 1,100 ഡിഗ്രി സെൽഷ്യസിൽ സ്വർണ്ണക്കട്ടികൾ ഉരുകാൻ പാകത്തിൽ ചൂടാക്കി. സ്വിറ്റ്‌സർലൻഡിലെ ആറൗവിലെ ആർട്ട് ഫൗണ്ടറി എച്ച്. റൂറ്റ്‌സ്‌ചിയിലാണ് കാസ്റ്റെല്ലോ ക്യൂബ് നിർമ്മിച്ചത്.

Tags: NEWYORK
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies