'വിദ്യാഭ്യാസത്തെ വർഗ്ഗീയവത്കരിക്കുന്നു; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെ': രാഹുൽ ഗാന്ധിയോട് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വിദ്യാഭ്യാസത്തെ വർഗ്ഗീയവത്കരിക്കുന്നു; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെ’: രാഹുൽ ഗാന്ധിയോട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 06:59 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുൽ ഗാന്ധിയോട് മറുചോദ്യവുമായി ബിജെപി. രാജ്യത്തിന്റെ ഭാവിയ്‌ക്ക് രാഹുൽ ഗാന്ധി അപകടകാരിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കർണാടക ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസ് വിദ്യാഭ്യാസത്തെ വിർഗ്ഗീയവത്കരിക്കുകയാണ്. വിദ്യാഭ്യാസത്തിൽ ഹിജാബ് അനിവാര്യ ഘടകമാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെയെന്ന് ബിജെപി ചോദിച്ചു.

കമ്യൂണൽ കോൺഗ്രസ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് വിഷയത്തിൽ ബിജെപി പ്രതികരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചിഹ്നങ്ങൾക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നുമായിരുന്നു വിഷയത്തിൽ ബിജെപിയുടെ നിലപാട്. സ്‌കൂളുകളിൽ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി പറഞ്ഞിരുന്നു.

സരസ്വതി പൂജയുടെ ദിവസം ഓർമ്മിപ്പിച്ചാണ് വിഷയത്തെ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചത്. എന്നാൽ രാഹുലിന്റെ പ്രസ്താവന കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. സരസ്വതി ദേവി എല്ലാവർക്കും അറിവ് നൽകുകയാണെന്നും ആരോടും യാതൊരു വേർതിരിവും കാണിക്കുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചത്. വിദ്യാർത്ഥിനികൾ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ടെങ്കിൽ അതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്നും രാഹുൽ ഫേസബുക്കിൽ കുറിച്ചിരുന്നു.

ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. കഴിഞ്ഞ മാസമാണ് വിദ്യാർത്ഥികൾ പതിവിന് വിപരീതമായി ക്യാമ്പസിൽ ഹിജാബ് ധരിച്ച് എത്തിയത്. തുടർന്ന് ഇവരെ അദ്ധ്യാപകർ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കോളേജിൽ ഹിജാബും മതത്തെ പ്രതിനിധീകരിക്കുന്ന മറ്റ് അടയാളങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ മനഃപൂർവ്വം ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തിയത്.

Tags: BJPHijabragul gandhi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies