ലതാ മങ്കേഷ്‌കര്‍ അംബേദ്കര്‍ ഗാനങ്ങള്‍ പാടാന്‍ വിസമ്മതിച്ചോ? മരിച്ചിട്ടും നിങ്ങളെന്തിനാണവരെ മഴയത്തു നിര്‍ത്തുന്നത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലതാ മങ്കേഷ്‌കര്‍ അംബേദ്കര്‍ ഗാനങ്ങള്‍ പാടാന്‍ വിസമ്മതിച്ചോ? മരിച്ചിട്ടും നിങ്ങളെന്തിനാണവരെ മഴയത്തു നിര്‍ത്തുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പാടാത്ത പാട്ടിന്റെ മാധുര്യം പോലെ പാടാന്‍ പാട്ടുകള്‍ ബാക്കിവച്ച് ലതാ മങ്കേഷ്‌കര്‍ വിടപറഞ്ഞെങ്കിലും വിവാദങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. മരണത്തിനു ശേഷവും അവരുടെ പേര് ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണ്. അംബേദ്കര്‍ ഗാനങ്ങള്‍ പാടാന്‍ ലതാമങ്കേഷ്‌കര്‍ വിസമ്മതിച്ചുവെന്നാണ് മരണത്തിനുശേഷം ഉയരുന്ന വിവാദം. ഭാരതരത്‌നം എന്നതുകൊണ്ട് എന്താണോ അര്‍ത്ഥമാക്കുന്നത് ആ അര്‍ത്ഥത്തിലെല്ലാം ലതാമങ്കേഷ്‌കര്‍ ഭാരതരത്‌നമായിരുന്നു. വിവിധ ഭാഷകളില്‍ മുപ്പതിനായിരത്തോളം ഗാനങ്ങള്‍ പാടിയ ആ ഗാനകോകിലം വിടപറഞ്ഞു. അതിനാല്‍ അവര്‍ക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് ശമനമുണ്ടാക്കണം.

ശക്തയായ ദേശീയവാദിയും ഹിന്ദുസംസ്‌കാരത്തെയും വിശ്വാസത്തെയും നെഞ്ചേറ്റിയവരുമായിരുന്നു ലതാമങ്കേഷ്‌കര്‍. എല്ലാവിവാദങ്ങളില്‍ നിന്നും മാറിനിന്ന വ്യക്തിത്വം. പ്രശസ്തയാവാന്‍ മോശം പ്രതിച്ഛായകള്‍ തേടി പോകാന്‍ ഒരിക്കലും അവര്‍ ഒരുക്കമായിരുന്നില്ല. കലയുടെ വഴിയില്‍ വിജയിക്കാന്‍ കുറുക്കുവഴികല്‍ തേടിയിരുന്നില്ല. തന്റെ പന്ഥാവില്‍ കഠിനാധ്വാനം ചെയ്ത് മികവുകാട്ടി. അതുകൊണ്ടുതന്നെ പുതുതലമുറയ്‌ക്ക് പ്രചോദനമായി ഉയരങ്ങളില്‍ അവര്‍ വിരാജിച്ചു.

അച്ഛന്‍ ദീനാനാഥ് മങ്കേഷ്‌കറില്‍ നിന്ന് പാരമ്പര്യമായി നേടിയ സംഗീതത്തിന്റെ വിവിധ മേഖലയില്‍ അവര്‍ പ്രാവീണ്യം നേടി. ലതാമങ്കേഷ്‌കറിന്റെ അച്ഛന്‍ കൊങ്കിണി സാരസ്വതും അമ്മ ഗുജറാത്തിയുമായിരുന്നു. അവരുടെ കുടുംബം വൈജാത്യത്തില്‍ ആയിരുന്നില്ല,ഏകത്വത്തില്‍ വിശ്വസിച്ചു. അതുകൊണ്ട് അവരുടെ രക്തത്തില്‍ സഹവര്‍ത്തിത്വം ഉണ്ടായിരുന്നു.

അവരുടെ മരണാനന്തരം നവഅംബേദ്കര്‍ വാദികളായ ചില നക്‌സലുകള്‍ അവര്‍ക്കെതിരെ ജാതി വാളോങ്ങിയെത്തി. ലതാമങ്കേഷ്‌കര്‍ ബ്രാഹ്മണ്യത്തിന്റെ പ്രതീകമാണെന്നായിരുന്ന അവരുടെ വാദം.

മറാത്തി ദലിത് കലാകാരന്‍മാരും കവികളും ലതാമങ്കേഷകറെ സമീപിച്ച് ബാബ സാഹേബ് അംബേദ്കറെ സംബന്ധിച്ച് ഗാനമാലപിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം. ആ പട്ടികയില്‍ ആദ്യപേരുകാരനായ വാമന്‍ ദാദ കര്‍ദാക്കിന്റെ വാ്ക്കുകളുടെ ചുവടുപിടച്ചാണ് ലതാമങ്കേഷ്‌കറെ ഇകഴ്‌ത്തിക്കാട്ടുന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്. അദ്ദേഹം ഭീംഗീത് ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ലതാമങ്കേഷ്‌കറെ സമീപിച്ചതായും എന്നാല്‍ അവര്‍ രുചികരമായ ഭക്ഷണം നല്‍കിയെങ്കിലും പാടാന്‍ വിസമ്മതിച്ചുവെന്നാണ് വാമന്‍ദാദ പറഞ്ഞത്.

എന്നാല്‍ ഈ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പറയുന്നു. 92 വയസ്സുവരെ ജീവിച്ച ആ മഹത് വ്യക്തിത്വത്തെ പറ്റി ആരെങ്കിലും ഏതെങ്കിലും അഭിമുഖത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതായി അറിവില്ല. മരണശേഷം രംഗത്ത് എത്തിയ ഈ ദലിത് ആക്ടിവിസ്റ്റുകള്‍ക്കും തങ്ങളുടെ വാദങ്ങളെ യുക്തിസഹമായി അവതരിപ്പിക്കാനുള്ള യാതൊരു തെളിവുമില്ല.

ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യയെ ഒരുമിപ്പിച്ച മഹനീയ ശബ്ദമായിരുന്നു ലതാമങ്കേഷ്‌കറുടെത്. നെഹ്‌റുവിന്റെ ചെയ്തികളില്‍ ലതാമങ്കേഷ്‌റുടെ ശബ്ദം കണ്ണീര്‍ പൊഴിച്ചു. ലതാമങ്കേഷ്‌കറുടെ പാരമ്പര്യം വ്യക്തമാക്കുന്നത് അവര്‍ അത്തരത്തില്‍ പെരുമാറുന്നവരല്ലെന്നാണ്. അത്തരത്തില്‍ ഒരു വാഗ്ദാനവുമായി ആരും സമീപിച്ചില്ല, അല്ലെങ്കില്‍ മനോഹരമായ ഭീംഗീതം ആലപിക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു.

ജീവിതകാലം ഹിന്ദുത്വത്തെ മുറുകെ പിടിച്ചവരായിരുന്നു അവര്‍. അതുകൊണ്ടു തന്നെ അത്തരം ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല. യാഥാസ്ഥിതിക ഹിന്ദുഗാനങ്ങള്‍ മാത്രമാണ് പാടുന്നത് എന്ന് ആരോപണമുന്നയിക്കുന്നവര്‍ ഹേ…ഈശ്വര്‍ യാ ഹളളാ… എന്ന ഗാനം പാടിയതിനെ കുറിച്ച് എന്തുപറയുന്നുവെന്നും നവഅംബേദ്കര്‍ വാദികള്‍ക്ക് ആരോപണമുന്നിയിക്കുന്നതിനും അപ്പുറം മഹത്തരമാണ് അവരുടെ സംഭാവന. മാത്രവുമല്ല പൊതുസമൂഹത്തിനു മുന്നില്‍ ബാബാ സാഹേബ് അംബേദ്കറോടുള്ള ബഹുമാനം അവര്‍ പ്രകടിപ്പിച്ചിരുന്നു.

Tags: DeathLATHA MANKESHKAR
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies