ചൂതാട്ടത്തിന് വേണ്ടി സ്‌കൂളിൽ നിന്നും ആറ് കോടി മോഷ്ടിച്ചു; കന്യാസ്ത്രീയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൂതാട്ടത്തിന് വേണ്ടി സ്‌കൂളിൽ നിന്നും ആറ് കോടി മോഷ്ടിച്ചു; കന്യാസ്ത്രീയ്‌ക്ക് തടവുശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 09:48 am IST
FacebookTwitterWhatsAppTelegram

ലോസ് ഏഞ്ചൽസ്: ചൂതാട്ടം നടത്തുന്നതിന് വേണ്ടി സ്‌കൂളിൽ നിന്ന് 8,35,000 ഡോളർ (6.23 കോടി രൂപ) മോഷ്ടിച്ച കന്യാസ്ത്രീയ്‌ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. 80കാരിയായ മേരി മാർഗരറ്റ് ക്രൂപ്പറിനെയാണ് കോടതി ശിക്ഷിച്ചത്. സെന്റ് ജെയിംസ് കാത്തലിക് സ്‌കൂളിൽ പ്രിൻസിപ്പലായിരുന്ന 10 വർഷക്കാലത്തിനിടെ പണം മോഷ്ടിച്ചതായാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ആഡംബര യാത്രകൾ നടത്താനും, മുന്തിയ റിസോർട്ടുകളിലെ താമസത്തിനും വേണ്ടിയാണ് തുകയിൽ നല്ലൊരു ഭാഗവും ഉപയോഗിച്ചതെന്നും ഇവർ പറയുന്നു.

‘ഞാൻ പാപം ചെയ്തു, ഞാൻ നിയമങ്ങൾ ലംഘിച്ചു, എനിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. കൽപ്പനകളും നേർച്ചകളുമെല്ലാം തെറ്റിച്ചു. ഇതിനെല്ലാമുപരിയായി പലരും എന്നിൽ അർപ്പിച്ച വിശ്വാസത്തെ ഞാൻ തകർത്തു’ എന്നാണ് ക്രൂപ്പർ കോടതിയിൽ പറഞ്ഞതെന്ന് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ പഠനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സ്‌കൂളിലേക്ക് അയച്ച പണമാണ് കന്യാസ്ത്രീ തന്റെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റിയത്. സ്‌കൂളിൽ നടത്തിയ ഓഡിറ്റിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം നശിപ്പിക്കണമെന്നും കന്യാസ്ത്രീ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.

കന്യാസ്ത്രീ നിരന്തരമായി ചൂതാട്ടം നടത്തിയിരുന്നുവെന്നും അഭിഭാഷകരിലൊരാൾ പറഞ്ഞു. അവർ ചൂതാട്ടത്തിന് അടിമയായിരുന്നു, ഇപ്പോൾ ചെയ്ത കാര്യത്തിന് യാതൊരു ന്യായീകരണവും ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു. കോൺവെന്റിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ക്രൂപ്പറിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും, കോടതി ഇവരെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. തട്ടിച്ച തുകയിൽ നിന്നും 8,00,000 ഡോളർ സ്‌കൂളിന് തിരികെ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

Tags: Nun
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies