മുംബൈ: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്റെ ഒരു ഭാഗം താഴേയ്ക്ക് പതിച്ച് അപകടം. എഞ്ചിന്റെ നീക്കം ചെയ്യാവുന്ന ഭാഗമാണ് വിമാനത്തിൽ നിന്ന് താഴേയ്ക്ക് പതിച്ചത്. എഞ്ചിന്റെ ഭാഗം നഷ്ടപ്പെട്ടങ്കിലും മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. അലയൻസ് എയർ എടിആർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എഞ്ചിന്റെ പൊട്ടി വീണ ഭാഗം റൺവേയിൽ നിന്ന് കണ്ടെത്തി. എഞ്ചിനെ തണുപ്പിക്കാനും മറ്റ് പൊടികളിൽ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന ഭാഗമാണ് പൊട്ടി താഴേയ്ക്ക് പതിച്ചത്.സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6:30 നാണ് വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നത്.
കഴിഞ്ഞ ദിവസം ശക്തമായ കാറ്റിനെ തുടർന്ന് ബ്രിട്ടനിൽ ഇറങ്ങാനിരുന്ന വിമാനം അുപകടത്തിൽപ്പെട്ടിരുന്നു. ലാൻഡ് ചെയ്യുന്നതിനിടെ ശക്തമായ കാറ്റിൽ വിമാനം ആടിയുലയുകയായിരുന്നു. ടയർ റൺവേയിൽ തൊട്ടതോടെ വിമാനം കാറ്റിൽ ആടി ഉലയുകയായിരുന്നു. പൈലറ്റ് ലാൻഡിങ് ഒഴിവാക്കി വിമാനം ഉയർത്തിയാണ് അന്ന് വലിയ അപകടം ഒഴിവാക്കിയത്.
Comments