ഇന്നലെ ഒരുദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നമായിരുന്നു ഇത്, എന്തുകൊണ്ട് ആദ്യം സൈന്യത്തെ വിവരം അറിയിച്ചില്ല: തലയിൽ കുറച്ചു ആൾ താമസം വേണം, പിണറായി സർക്കാരിനെതിരെ മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്നലെ ഒരുദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നമായിരുന്നു ഇത്, എന്തുകൊണ്ട് ആദ്യം സൈന്യത്തെ വിവരം അറിയിച്ചില്ല: തലയിൽ കുറച്ചു ആൾ താമസം വേണം, പിണറായി സർക്കാരിനെതിരെ മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സേനയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും സംവിധായകനുമായ മേജർ രവി. റെസ്‌ക്യൂ ഓപ്പറേഷനിലുണ്ടായിരുന്ന എംആർസിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നുവെന്ന് മേജർ രവി പറഞ്ഞു. ബാബുവിനെ രക്ഷിച്ചതിൽ എല്ലാവരേയും പോലെ താനും സന്തോഷവാനാണെന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ. അതേസമയം ഇന്ത്യൻ സൈന്യത്തെ വിവരം അറിയിക്കാൻ താമസ്സിച്ച പിണറായി സർക്കാരിനെ മേജർ രവി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനം നടത്തുന്നതിൽ കേരളത്തിന് വീഴ്‌ച്ച സംഭവിച്ചുവെന്ന് മേജർ രവി പറഞ്ഞു. കോസ്റ്റ് ഗാർഡിനെ വിളിച്ച് സഹായം ചോദിക്കുന്ന സമയത്ത് എന്തുകൊണ്ട് സൈന്യത്തേയും നേവിയേയും വിവരം അറിയിച്ചില്ലെന്ന് മേജർ രവി ചോദിച്ചു. കേരളത്തിന്റെ പ്രശ്‌നം മാത്രമല്ലിത്. ഇന്ത്യൻ പൗരന്റെ പ്രശ്‌നമാണിത്. കേരളമാണ് ഇപ്പോൾ ഇവിടെ ഇടപെടേണ്ടതെന്ന് മേജർ രവി പറഞ്ഞു. കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുമ്പോൾ അവർക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോ എന്ന് ചിന്തിക്കണം. കോസ്റ്റ് ഗാർഡിനെ വിളിച്ച് പറയുന്ന ആൾക്ക് നേവിയേയോ കരസേനയേയോ വിളിച്ച് പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ വില്ലിംഗ്ടണ്ണിൽ നിന്നും സൈന്യം ഇവിടെത്തിയേനെയെന്നും മേജർ രവി പറഞ്ഞു.

‘ദുരന്തനിവാരണ സേനയെന്ന് പറയുന്നത് വെള്ളപ്പൊക്കം, ഭൂമികുലുക്കം, തീപിടുത്തം, തുടങ്ങിയ സംഭവങ്ങളിൽ ദുരന്തനിവാരണത്തിന് എന്ത് ചെയ്യണമെന്ന് അറിയാവുന്ന ആളുകളാണ്. കുറച്ച് തലയ്‌ക്ക് ആൾ താമസമുള്ളവരെയാണ് അങ്ങോട്ടേക്ക് വിടേണ്ടത്. പാറയിടുക്കിൽ ഒന്ന് നേരാവണ്ണം അനങ്ങാൻ സാധിക്കാതെയാണ് കുട്ടി ഇരുന്നത്. ഒരുമിനിറ്റെങ്കിൽ ഒരുമിനിറ്റ് അത്രയും നേരത്തെ എത്തിയ്‌ക്കാനാണ് ശ്രമിക്കേണ്ടത്. കുട്ടി ഇരിക്കുന്നത് കണ്ടാൽ തലയ്‌ക്കകത്ത് ആൾത്താമസമുള്ള ഏതൊരാൾക്കും മനസിലാകും ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന്. പിണറായി സർക്കാർ കുറച്ചുകൂടി അറിഞ്ഞ് പ്രവർത്തിക്കണമായിരുന്നുവെന്ന് മേജർ രവി പറഞ്ഞു.

ഇന്നലെ ഒരു ദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നം ഇന്ന് വരെ വൈകിപ്പോയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സൈന്യം ഇന്നലെ എത്തിയിരുന്നെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ രക്ഷിക്കാമായിരുന്നു. ടെക്‌നിക്കലി വിവരമുള്ള ആളുകളെ ഈ സ്ഥാനത്തേയ്‌ക്ക് ചുമതലപ്പെടുത്തണം. ദുരന്തനിവാരണ സേനയെന്ന് പറയുന്നത് പലതരത്തിലുള്ളതാണ്. എല്ലാ ദുരന്തത്തേയും നേരിടാൻ അവർക്ക് കഴിയണം. അതിനാൽ കുറച്ച് തലയിൽ ആൾത്താമസമുള്ളയാളുകളെ ഈ പോസ്റ്റിൽ ചുമതലപ്പെടുത്തണമെന്നും മേജർ രവി പറഞ്ഞു.

ബാബുവിന്റെ മാതാപിതാക്കളുടെ ഗുരുത്വമോ ഭാഗ്യമോ കൊണ്ടാണ് കുട്ടി രക്ഷപെട്ടത്. സൈന്യത്തോട് കുടിക്കാൻ വെള്ളമാണ് കുട്ടി ആദ്യം ചോദിച്ചത്. ഇനിയെങ്കിലും ഇക്കാര്യങ്ങൾ ബുദ്ധിപരമായി പ്രവർത്തിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. കുറ്റപ്പെടുത്തുകയല്ല ഇത്, ഇനിയെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടാകാതെ നോക്കണം. വിവരമുള്ളവരെ ഇത്തരത്തിലുള്ള ചുമതല ഏൽപ്പിക്കണമെന്നും മേജർ രവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ നേരിൽ വിളിച്ച് ഇക്കാര്യങ്ങൾ അറിയിക്കാൻ സാധിക്കുമായിരുന്നെങ്കിൽ താൻ അങ്ങനെ ചെയ്‌തേനെ. തന്റെ കൈവശമുള്ള മുഖ്യമന്ത്രിയുടെ നമ്പറിൽ മെസേജ് അയച്ചാൽ ഇപ്പോൾ റിപ്ലേ കിട്ടാറില്ല. നേരത്തെ അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് ലൈവിൽ വന്ന് മുഖ്യമന്ത്രിയോട് ഇക്കാര്യം പറയുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും മേജർ രവി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

Tags: Indian ArmyPinarayi VijayanBABUMALAMBUZHA
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies