ടിക്കറ്റ് മുഖ്യം ബിഗിലേ: ബസിൽ യാത്രക്കാരനൊപ്പം സഞ്ചരിച്ച കോഴിയ്ക്കും ടിക്കറ്റ്, പുലിവാല് പിടിച്ച് കണ്ടക്ടർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിക്കറ്റ് മുഖ്യം ബിഗിലേ: ബസിൽ യാത്രക്കാരനൊപ്പം സഞ്ചരിച്ച കോഴിയ്‌ക്കും ടിക്കറ്റ്, പുലിവാല് പിടിച്ച് കണ്ടക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര ഒരുവിധത്തിലും കണ്ടക്ടർ അനുവദിക്കുകയുമില്ല. ഇപ്പോഴിതാ ടിക്കറ്റ് നൽകിയതിനെ തുടർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു കണ്ടക്ടർ. തെലങ്കാനയിലെ സർക്കാർ ബസിലെ കണ്ടക്ടർ ജി. തിരുപ്പതിയാണ് ടിക്കറ്റ് നൽകിയതിനെ തുടർന്ന് പ്രതിരോധത്തിലായിരിക്കുന്നത്.

ജീവനുള്ളവയ്‌ക്ക് ബസിൽ യാത്രചെയ്യണമെങ്കിൽ ടിക്കറ്റ് നിർബന്ധമാണ്. ഈ നിബന്ധന പാലിക്കുകയാണ് കണ്ടക്ടർ ചെയ്തത്. എന്നാൽ ജീവനുള്ള കോഴിക്കാണ് ഇയാൾ യാത്രചെയ്യാൻ ടിക്കറ്റ് ചാർജ്ജ് ഈടാക്കിയത്. ഗോദാവരി കാനിയിൽ നിന്നും കരിംനഗറിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദലിയ്‌ക്കും ഇയാളുടെ കോഴിയ്‌ക്കുമാണ് ടിക്കറ്റ് എടുക്കേണ്ടി വന്നത്.

ബസിൽ കോഴിയുമായി യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട തിരുപ്പതി യാത്രക്കാരനോട് കോഴിയ്‌ക്കും ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ജീവനുള്ള മൃഗത്തോടൊപ്പം യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിയും ടിക്കറ്റ് എടുക്കണമെന്നാണ് തിരുപ്പതി ആവശ്യപ്പെട്ടത്. യാത്രക്കാരനായ മുഹമ്മദലി ആദ്യം ടിക്കറ്റ് ചാർജ്ജ് ഈടാക്കാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ടിക്കറ്റ് എടുക്കുകയായിരുന്നു. 30 രൂപ ടിക്കറ്റാണ് യാത്രക്കാരനും കോഴിയ്‌ക്കും കണ്ടക്ടർ അടിച്ചു നൽകിയത്.

എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ഇതോടെ തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനും വിഷയത്തിൽ ഇടപെട്ടു. ജീവികളെ ബസുകളിൽ കയറ്റുന്നത് ശിക്ഷാർഹവും മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്നാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചത്. യാത്രക്കാരനെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കരുതായിരുന്നു. ഇത് ചെയ്യാതെ ടിക്കറ്റ് അടിച്ച് യാത്ര ചെയ്യാൻ അനുവദിച്ചതിനാൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചു.

Tags: hen
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies