ബംഗളൂരു :വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ കലാപം അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ച് പോലീസ്. 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ മറവിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
ശിവമോഗ, ബഗൽകോട്ട് എന്നീ ജില്ലകളിൽ ഹിജാബിന്റെ പേരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ജില്ലകളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരാണ് അറസ്റ്റിലായത്. ഹിജാബിന്റെ പേരിൽ സംസ്ഥാനത്ത് വർഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
നിലവിൽ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് സ്കൂളുകളിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ചിലരുടെ ഇടപെടൽ ഇത് വിഫലമാക്കുന്നുവെന്നും ബിസി നാഗേഷ് പറഞ്ഞു.
Comments