തിരുവനന്തപുരം: സ്കൂളുകൾ കുത്തിത്തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽപി സ്കൂളിലാണ് സംഭവം. ആറ് ലാപ്ടോപ്പുകളാണ് മോഷണം പോയതെന്നാണ് വിവരം. ഓഫീസിന്റെ പുറക് വശത്തെ ജനൽ കമ്പി വളച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഓഫീസ് മുറിയിലെ അലമാരകളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളാണ് മോഷ്ടിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. രാവിലെ ജീവനക്കാർ സ്കൂളിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments