കേരളത്തിൽ നിക്ഷേപമിറക്കാൻ യുഎഇ സംരംഭകർ പറന്നെത്തും, സംസ്ഥാനത്തെ നിക്ഷേപ സാഹചര്യം അവിടെയുളള ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നിക്ഷേപമിറക്കാൻ യുഎഇ സംരംഭകർ പറന്നെത്തും, സംസ്ഥാനത്തെ നിക്ഷേപ സാഹചര്യം അവിടെയുളള ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 07:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മുതൽ മുടക്കാൻ കൂടുതൽ സംരഭകർ താൽപര്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ മുതൽമുടക്കുന്ന നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും നിക്ഷേപ ചർച്ചകൾക്കായി അബുദാബി ചേംബർ അധികൃതർ ഉടൻ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് യാത്രയ്‌ക്ക് ശേഷം കേരളത്തിൽ എത്തി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയൻ. നാലര മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കണ്ടത്.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നൂറുദിന പരിപാടിയുടെ ഭാഗമായി 1557 പദ്ധതികൾ നടപ്പാക്കും. നേരത്തെ പ്രഖ്യാപിച്ച നൂറ് ദിന പദ്ധതികൾ പൂർത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ മുതൽ മെയ് 20 വരെയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നു മാസത്തിനിടെ 1557 പദ്ധതികളാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. മൂന്നു മേഖലകളിൽ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകൾ വഴി നടപ്പാക്കും. കെഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെഫോൺ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 10,000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കും. പിന്നാക്ക വികസന കോർപ്പറേഷൻ വഴി പ്രവാസികൾക്ക് റിട്ടേൺ വായ്പാ പദ്ധതി നടപ്പാക്കും. 20,000 വീടുകളും മൂന്നു ഭവനസമുച്ചയങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് കൊറോണ മൂന്നാം തരംഗം എത്തിയത് കൂടുതൽ തീവ്രതയോടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷനിൽ കൈവരിച്ച മുന്നേറ്റം ഈ സാഹചര്യം ഗുരുതരമാക്കിയില്ല. രോഗികളുടെ എണ്ണം കുറഞ്ഞാലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: Pinarayi VijayanKerala chief minister
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies