എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളുള്ള ഹൃദയത്തിന് ഞങ്ങളുടെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്; സിനിമകളുടെ മാജിക് തിയേറ്ററിൽ പോയി തന്നെ അനുഭവിച്ചറിയണമെന്ന് മോഹൻലാൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളുള്ള ഹൃദയത്തിന് ഞങ്ങളുടെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്; സിനിമകളുടെ മാജിക് തിയേറ്ററിൽ പോയി തന്നെ അനുഭവിച്ചറിയണമെന്ന് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന സാഹചര്യത്തിൽ സിനിമകൾ തിയേറ്ററിൽ തന്നെ പോയി കാണണമെന്ന അഭ്യർത്ഥനയുമായി നടൻ മോഹൻലാൽ. സിനിമകളുടെ മാജിക് തിയേറ്ററിൽ പോയി തന്നെ അനുഭവിക്കണം. ഇതിലൂടെ സിനിമാ വ്യവസായത്തെ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം സ്വന്തം കൈപ്പട കൊണ്ടെഴുതിയ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.

ഹൃദയമടക്കമുള്ള സിനിമകൾ തിയേറ്ററുകളിൽ തന്നെ റിലീസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. തന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്‌ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാമെന്നും മോഹൻലാൽ കുറിച്ചു.

കത്തിന്റെ പൂർണരൂപം-

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്‌കാരം

മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയിൽ നിന്ന് മാറിയതോടെ തിയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങൾ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതിൽ നിങ്ങൾക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മർദ്ദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി, തീയേറ്ററിൽ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്‌ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും.

സിനിമാക്കാരൻ എന്ന നിലയ്‌ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എല്ലാവരും സാധ്യമാവും വിധം തീയേറ്ററുകളിൽ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഈ വ്യവസായത്തെ തന്നെയും ഈ നിർണായക ഘട്ടത്തിൽ പിന്തുണയ്‌ക്കണമെന്നാണ്.

ഹൃദയമടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്ദിപ്പിക്കാൻ തീയേറ്ററുകളിൽ തന്നെ റിലീസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്‌ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

തിയേറ്ററുകളിൽ പോയി സിനിമകൾ കാണുക ആസ്വദിക്കുക..നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാം.

സ്‌നേഹപൂർവ്വം മോഹൻലാൽ

The magic of movies should be experienced in theatres ❤️ #Hridayam

Posted by Mohanlal on Wednesday, February 9, 2022

Tags: mohanlalTheatreHRIDAYAM
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies