ബിജെപി എന്നും മുസ്ലീം സ്ത്രീകൾക്കൊപ്പം; അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി എന്നും മുസ്ലീം സ്ത്രീകൾക്കൊപ്പം; അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 03:12 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും തടസ്സം സൃഷ്ടിക്കാൻ ചിലർ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് മുസ്ലീം സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നില്ലെന്ന് ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ബിജെപി സർക്കാർ മുസ്ലീം സ്ത്രീകളെ മുത്തലാഖിൽ നിന്നും സ്വതന്ത്രരാക്കി. മുസ്ലീം സ്ത്രീകൾ പരസ്യമായി കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷത്തിന് ആശങ്കയായി. പക്ഷേ ഞങ്ങൾ എപ്പോഴും മുസ്ലീം സ്ത്രീകൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും’ പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

‘ മുസ്ലീം സഹോദരിമാർക്കും പെൺമക്കൾക്കും നമ്മുടെ ഉദ്ദേശമെന്താണെന്ന് മനസിലാകും. മുത്തലാഖിൽ നിന്ന് മോചിപ്പിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയത്. അതുകൊണ്ട് ഇപ്പോൾ മുസ്ലീം സഹോദരിമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.’

‘ ഉത്തർപ്രദേശിൽ ഇന്ന് പലരും വ്യാജവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അവരുടെ എല്ലാ വാഗ്ദാനങ്ങളും പൊള്ളയാണ്. വൈദ്യുതി വാഗ്ദാനം ചെയ്യുന്നവരാണ് അഞ്ച് വർഷം മുൻപ് വരെ ഇവിടം ഇരുട്ടിലാക്കിയിരുന്നത്. കുടുംബഭരണം കാരണം കൃത്യമായ ലക്ഷ്യങ്ങളൊന്നും മുൻ സർക്കാരുകൾക്ക് ഉണ്ടായിരുന്നില്ല. സ്വന്തം കുടുംബത്തെ അല്ലാതെ മറ്റാരേയും അവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രശ്‌നങ്ങൾക്കും കൃത്യമായ പരിഹാരം കണ്ട് സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് ബിജെപി സർക്കാർ ജനങ്ങൾക്ക് ഒരുക്കിയതെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiBJPhijab rowMuslim women
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies