പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും; മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും; മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : അനധികൃത മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പ് സാമുവൽ മാർ ഐറേണിയസിന് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് ബിഷപ്പും മറ്റ് വൈദികരും സമർപ്പിച്ച ഹർജി കോടതി വീണ്ടും തള്ളി. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

തിരുനെൽവേലി സെഷൻസ് കോടതിയിലാണ് ബിഷപ്പും കൂട്ടാളികളും ജാമ്യാപേക്ഷ സമർപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ പ്രധാന കാരണങ്ങായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾ ജാമ്യം ആവശ്യപ്പെട്ടത്. സാമുവൽ മാർ ഐറേണിയസും, ജോസ് ചാമക്കാലയും അർബുദ രോഗികളാണെന്നും, അതിനാൽ ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ സർക്കാർ സംവിധാനത്തിൽ ഇരുവർക്കും മികച്ച ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി മറ്റൊരിടത്ത് ചികിത്സ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ പ്രതികൾ ഹാജരാക്കിയിരുന്നില്ല. ഇതും ജാമ്യം നിഷേധിക്കാൻ കാരണമായി.

പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് ശരിവെച്ച കോടതി ജാമ്യം അനുവദിക്കാൻ കഴിയുകയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

താമരഭരണി നദിയിൽ നിന്നും അനധികൃതമായി മണൽ കടത്തിയെന്നാണ് ബിഷപ്പിനെതിരായ കേസ്.വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അറസ്റ്റിലായതിന് പിന്നാലെ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ തിരുനെൽവേലി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ബിഷപ്പും വൈദികരും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

നിലവിൽ ബിഷപ്പിന്റെ ബിനാമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നത്.

Tags: CourtbishopIllegal Sand MiningMALANKARA KATHOLICA SABHA BISHOP
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies