ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം അറസ്റ്റ് ചെയ്തു. സജീവ പ്രവർത്തകരായ അൽ ബാദർ ഭീകരരാണ് അറസ്റ്റിലായത്.
സോപോർ ജില്ലയിലെ ദംഗിവാച്ച പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടാനായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. സോപോറിൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ബന്ദിപോറയിൽ പോലീസ് പട്രോളിങ് സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ബിഎസ്എഫ് സംഘവും കശ്മീർ പോലീസുമാണ് പട്രോളിങ്ങിലുണ്ടായിരുന്നത്.
ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചു. മറ്റൊരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.















