തിരുവനന്തപുരം:നിക്ഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തനം കുറഞ്ഞു വരികയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ചിലരോട് മമതയും ചിലരോട് വല്ലാത്ത ശത്രുതയും കാട്ടുന്നത് ശരിയല്ല. മുഖ്യമന്ത്രിക്കെതിരെ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ അക്രമം നടന്നതില്‍ മാദ്ധ്യമ സംഘടനകള്‍ പോലും പ്രതികരിക്കുന്നില്ല.
മാദ്ധ്യമ താത്പര്യത്തിനപ്പുറം രാഷ്‌ട്രീയ താത്പര്യം മാദ്ധ്യമ മേഖലയിലും വളര്‍ന്നു വരുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകന്‍ ഇ. സോമനാഥ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു വി.മുരളീധരന്‍















