നാട്ടിലുണ്ടായിരുന്നത് എല്ലാം ചിലർ പൂട്ടിച്ചു ; എല്ലാത്തിനും മുൻപിൽ നിന്നത് ഏഷ്യാനെറ്റ് ആണെന്ന് പി വി അൻവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടിലുണ്ടായിരുന്നത് എല്ലാം ചിലർ പൂട്ടിച്ചു ; എല്ലാത്തിനും മുൻപിൽ നിന്നത് ഏഷ്യാനെറ്റ് ആണെന്ന് പി വി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 09:51 pm IST
FacebookTwitterWhatsAppTelegram

നിലമ്പൂർ : അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയതിൽ പ്രതികരണവുമായി എം എൽ എ പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ചിലരുടെ പ്രത്യേക ലക്ഷ്യങ്ങളുടെ പുറത്ത്‌ പൂട്ടികെട്ടിച്ചു . കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച്‌ തന്നെയാണ് നിൽക്കുന്നത് . ആഫ്രിക്കയിൽ നിന്ന് ആദ്യത്തെ തവണ തിരികെ എത്തിയപ്പോൾ തന്നെ അത്‌ മാദ്ധ്യമങ്ങൾക്ക്‌ മുൻപിൽ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും, പി വി അൻവർ പറഞ്ഞു.

പി.വി.അൻവർ ഇടതുപക്ഷ എം.എൽ.എ ആയിരുന്നില്ലെങ്കിൽ,അതൊക്കെ ഇന്നും അവിടെ തന്നെ നിലനിൽക്കുമായിരുന്നു. ഇതിന്റെയെല്ലാം പിന്നിൽ ഏറ്റവും ശക്തമായി പ്രവർത്തിച്ചത്‌ നമ്മുടെ മാധ്യമങ്ങളാണ്.ഏഷ്യാനെറ്റ്‌ എന്ന സ്ഥാപനമാണ് അതിന്റെ മുൻനിരയിലുണ്ടായിരുന്നത്‌.വ്യക്തിവിരോധത്തിനപ്പുറം,ഒന്നിനോടുമുള്ള പ്രതിബദ്ധതയൊന്നുമല്ല ഇവരെ കൊണ്ട്‌ ഈ നിലപാടെടുപ്പിക്കുന്നത്‌.

ഇടതുപക്ഷ സഹയാത്രികനായതിന്റെ പേരിൽ എനിക്കുണ്ടായിട്ടുള്ള ഈ നഷ്ടങ്ങളൊക്കെ,എന്റെ വ്യക്തിപരമായി നഷ്ടങ്ങൾ മാത്രമാണ്.അതൊക്കെ അങ്ങനെ തന്നെ കാണാനാണ് എനിക്കിഷ്ടം.ഒന്നിന്റെയും പേരില്ല നഷ്ടബോധമോ,പശ്ചാത്താപമോ ഇല്ല.ഒരു നിലപാട്‌ സ്വീകരിച്ചതിന്റെ പേരിലാണ് വേട്ടയാടപ്പെടുന്നത്‌ എന്നതിൽ അഭിമാനമുണ്ട്‌.അതിൽ നിന്ന് ഒരടി പോലും പിന്നോട്ട്‌ പോകാനില്ല.ആരുടെയും സഹതാപമോ,സഹായമോ ആവശ്യമില്ല.മുൻപൊക്കെ,ഒരുപാട്‌ തവണ പറഞ്ഞിട്ടുള്ളത്‌ പോലെ പറയാനുള്ളത്‌ വിളിച്ച്‌ പറഞ്ഞ്‌ കൊണ്ടേ ഇരിക്കും.

സാമ്പത്തിക പ്രതിസന്ധി എല്ലാവർക്കും ഉണ്ടാകാറുണ്ട്‌.ചന്ദ്രിക ദിനപത്രത്തിൽ ശമ്പളം മുടങ്ങിയിട്ട്‌ കാലങ്ങളായി.ഇന്ത്യാവിഷൻ എന്ന ലീഗ്‌ നേതാക്കൾ നേതൃത്വം നൽകിയ ചാനൽ കടം കയറി പൂട്ടിയിട്ട്‌ കാലങ്ങളായി.റിപ്പോർട്ടർ,മംഗളം എന്നീ ചാനലുകൾ എവിടെയെങ്കിലും ഇൻവെസ്റ്റേഴ്സിനെ കിട്ടുമോ എന്ന് തിരഞ്ഞ്‌ നടക്കുന്നു എന്നും വ്യക്തായ അറിവുണ്ട്‌.മാദ്ധ്യമ രംഗത്ത്‌ ഉൾപ്പെടെ എല്ലായിടത്തും സാമ്പത്തിക ബാധ്യതകൾ ഉണ്ടാവാറുണ്ട്‌.അത്‌ ഇങ്ങനെ വ്യക്തിപരമായി അക്രമിക്കാനുള്ള വടിയായി ഉപയോഗിക്കാനാണെങ്കിൽ,എനിക്ക്‌ പറ്റുന്ന പ്ലാറ്റ്ഫോമുകളിലൂടെ പ്രതിരോധിക്കും.

ഏഷ്യാനെറ്റിന്റെ ഉടമസ്ഥരായ ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം തന്നെ പടുതുയർത്തിയിരിക്കുന്നത്‌ ചതിയുടെയും വഞ്ചനയുടെയും പുറത്താണ്.ബി.പി.എൽ എന്ന സ്ഥാപനം ഇല്ലാതായിടത്ത്‌ നിന്നാണ് അവരുടെ തുടക്കം.600 കോടിയിൽപ്പരം രൂപ കഴിഞ്ഞ ദിവസങ്ങളിൽ പിഴ അടച്ച മാദ്ധ്യമ മുതലാളിമാരും കേരളത്തിലുണ്ട്‌.ഇങ്ങോട്ട്‌ എങ്ങനെയോ,ആ മാന്യത മാത്രം തിരിച്ചും പ്രതീക്ഷിച്ചാൽ മതി.നിന്നെയൊക്കെ തൊഴാൻ സൗകര്യമില്ല.ഒരു മാദ്ധ്യമ മേലാളന്റെയും ഒരു പിന്തുണയും എനിക്ക്‌ ആവശ്യമില്ല.ഇന്ത്യയിൽ ആദ്യമായി ഭൂമി പണയപ്പെടുത്തി ലോൺ എടുത്ത്‌,ജപ്തി നടപടി നേരിടുന്ന വ്യക്തിയൊന്നുമല്ല പി.വി.അൻവർ.ചില ചാനലിലെ എച്ചിൽ തീനികൾക്ക്‌ വ്യക്തിപരമായി എന്തെങ്കിലും വിരോധമുണ്ടെങ്കിൽ,അത്‌ തൽക്കാലം അങ്ങ്‌ കൈയ്യിൽ വച്ചാൽ മതി.

ഒരു കള്ളപ്പണ ഇടപാടും നടക്കുന്ന സ്ഥലത്ത്‌ നിന്നും ഇൻകം ടാക്സുകാരെ കണ്ട്‌ ഞാൻ ഓടി പോയിട്ടില്ല.ജ്വല്ലറി നടത്തി,ഉള്ളിൽ പോയിട്ടില്ല.അങ്ങനെ ഉടയാത്ത ഒരു തങ്കപ്പെട്ട വിഗ്രഹങ്ങളും ഇന്ന് ലീഗിലോ കോൺഗ്രസിലോ ഇല്ല.അതും ആഘോഷ കമ്മറ്റിക്കാർ മറക്കരുത്‌.- ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്.

 

Tags: pv anwar
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies