മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15ന്റെ സെറ്റിൽ തീപ്പിടിത്തം. സംഭവസ്ഥലത്തേക്ക് നാല് അഗ്നിശമന സേനാ യുണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള ബിഗ്ബോസ് സെറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയോടെയാണ് സംഭവം.
സെറ്റിന്റെ ഏത് ഭാഗത്താണ് തീപ്പിടിത്തം സംഭവിച്ചതെന്ന് വിവരം പുറത്തുവന്നിട്ടില്ല. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം. അടുത്തിടെ, തേജസ്വി പ്രകാശിനെ വിജയിയായി പ്രഖ്യാപിച്ചാണ് ബിഗ് ബോസ് 15 അവസാനിച്ചത്. നാല് മാസക്കാലം പ്രേക്ഷകരെ ഹരംകൊള്ളിച്ച ബിഗ് ബോസ്-15ന്റെ അവസാന എപ്പിസോഡ് ജനുവരി 30നായിരുന്നു.















