ലക്നൗ: ഉത്തർപ്രദേശിൽ വമ്പൻ പ്രഖ്യാപനവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചാൽ സംസ്ഥാനത്ത് സൗജന്യ വൈദ്യുതിയും ഗ്യാസ് സിലിണ്ടറും നൽകുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
അധികാരത്തിലെത്തിയാൽ അടുത്ത അഞ്ച് വർഷത്തേക്ക് കർഷകർക്ക് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഒരു കർഷകനും അടുത്ത അഞ്ച് വർഷത്തേക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരില്ലെന്ന് അമിത് ഷാ പറഞ്ഞു. യുപിയിലെ ഔരായയിലെ ദിബിയാപൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിലെത്തിയാൽ സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നിങ്ങളുടെ വീടുകളിൽ എത്തുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. മാർച്ച് 18നാണ് ഹോളി, പത്താം തിയതിയാണ് വോട്ടെണ്ണൽ. അന്നേ ദിവസം ബിജെപിയെ അധികാരത്തിൽ എത്തിച്ചാൽ മാർച്ച് 18ന് നിങ്ങളുടെ വീടുകളിൽ സൗജന്യ ഗ്യാസ് സിലിണ്ടർ എത്തുമെന്നും അമിത് ഷാ പറഞ്ഞു.
Comments