അഞ്ജലി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് ആസൂത്രിതമായി: തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ജലി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് ആസൂത്രിതമായി: തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 03:50 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്‌സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. റോയ് വലയാട്ടിനും കൂട്ടുപ്രതി അഞ്ജിലിയ്‌ക്കുമെതിരായ ആരോപണങ്ങൾ നേരത്തെ തന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറയുന്നു. ഇനിയും പെൺകുട്ടികൾ ഇവരുടെ കെണിയിൽ വീഴരുതെന്നുള്ളതിനാലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് പെൺകുട്ടി പറഞ്ഞു.

സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് ആദ്യം തന്നെ പരാതി നൽകിയിരുന്നു. ജോലി ചെയ്തിരുന്ന സമയത്താണ് ഇത്. ഒരാളേയും ഭീഷണിപ്പെടത്തി പണം തട്ടിയിട്ടില്ല. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ആസൂത്രിതമായാണ് അഞ്ജലി പെൺകുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. സംസ്ഥാനത്തേക്ക് പുറത്തും അഞ്ജലി പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി വെളിപ്പെടുത്തി.

സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായാണ് പരാതി നൽകിയത്. ലഹരി ഇടപാടുകളുടെ തെളിവും നൽകിയിരുന്നു. ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ആർക്കും അമ്പെയ്യാം. അഞ്ജലി ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.

അഞ്ജലി ഇപ്പോൾ വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. അഞ്ജലി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ചർച്ചയാക്കുകയാണ്. അഞ്ജലി നിരന്തരം തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു. അഞ്ജലിയുടെ അമ്മാവനായ ജ്യോതിപ്രകാശും തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തി. കോഴിക്കോട്ടെ ഹോട്ടലുടമയായ ജ്യോതിപ്രകാശ് അഞ്ജലിയ്‌ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പരാതി പിൻവലിക്കാൻ അരക്കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നേരത്തെ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. റോയ് വയലാട്ടിന്റെ അഭിഭാഷകനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി പണം വാഗ്ദാനം ചെയ്തതെന്നും അരക്കോടിയ്‌ക്ക് മുകളിൽ എത്രരൂപവേണമെങ്കലും ആവശ്യപ്പെടാമെന്ന് വാഗ്ദാനം നൽകിയതായും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

വ്യക്തമായ തെളിവുകളുടെ ബലത്തിലാണ് താൻ പരാതി നൽകിയത്. വീഡിയോ ക്ലിപ്പുകൾ അടക്കം തെളിവുകളായുണ്ട്. കേസ് പിൻവലിക്കാൻ പ്രതികളും കൂട്ടാളികളും നിരന്തരം ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയുമാണ്. ജീവൻ പണയം വച്ചാണ് താൻ അവർക്കെതിരെ കേസുമായി മുന്നോട്ടുപോവുന്നത്. റോയ് തന്നെ കൊല്ലാൻ സ്‌കെച്ചിട്ടുണ്ടെന്ന് അഞ്ജലി തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. അവരെ ഭയന്നാണ് സ്വന്തം ഫ്ളാറ്റ് ഉപേക്ഷിച്ച് താനിപ്പോൾ വാടകയ്‌ക്ക് താമസിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

Tags: pocso caseanjalinumber 18 hotel
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies