പ്രിയങ്കയും രാഹുലും കുട്ടികൾ: കുട്ടികൾ പറയുന്നതിനോട് താൻ പ്രതികരിക്കാറില്ലെന്ന് അമരീന്ദർ സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്കയും രാഹുലും കുട്ടികൾ: കുട്ടികൾ പറയുന്നതിനോട് താൻ പ്രതികരിക്കാറില്ലെന്ന് അമരീന്ദർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 10:24 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: രാഹുൽ ഗാന്ധി രാഷ്‌ട്രീയക്കാരനായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പ്രിയങ്ക വാദ്രയും രാഹുൽ ഗാന്ധിയും കുട്ടികളാണെന്നായിരുന്നു അമരീന്ദർ സിംഗിന്റെ പരാമർശം. രാഹുലിന്റേയും പ്രിയങ്കയുടേയും അച്ഛൻ തന്റെ സുഹൃത്താണെന്നും അവർ പറയുന്നത് പറയട്ടെയെന്നും അമരീന്ദർ സിംഗ് പ്രതികരിച്ചു.

പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലയിൽ അമരീന്ദർ സിംഗ് നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് രാഹുലും പ്രിയങ്കയും ആരോപിച്ചിരുന്നു. എന്നാൽ പ്രിയങ്കയും രാഹുലും കുട്ടികളാണെന്നും കുട്ടികൾ പറയുന്നതിനോട് താൻ പ്രതികരിക്കാറില്ലെന്നുമായിരുന്നു അമരീന്ദർ സിംഗ് മറുപടി നൽകിയത്.

എല്ലാ രാഷ്‌ട്രീയക്കാരേയും പോലെ തന്നെയാണ് പ്രിയങ്കയും രാഹുലും. കാലത്തിനനുസരിച്ച് അവർ വളരണം. ഇത് അനുഭവത്തിലൂടെ മാത്രമെ സാദ്ധ്യമാവുകയുള്ളൂ. രാഹുൽ ഗാന്ധി ഇതുവരെ വളർന്നിട്ടില്ല. വളരേണ്ട സമയം അതിക്രമിച്ചുവെന്നും അമരീന്ദർ സിംഗ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് പറയുന്നത് അസത്യമാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

പഞ്ചാബിന് വേണ്ടിയുള്ള തന്റെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാർ നടപ്പാക്കി തന്നു. അതിനാൽ താനെന്നും അവരോട് നന്ദിയുള്ളവരായിരിക്കുമെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലും ബിജെപി 65 ഇടത്തുമാണ് മത്സരിക്കുന്നത്.

Tags: Rahul Gandhiamarinder singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies