സൂപ്പർമാർക്കറ്റുകളിലെ ക്യൂവിന്റെ നീളം കുറച്ച ബാർ കോഡുകൾക്ക് പിന്നിൽ ആരായിരുന്നു?
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

സൂപ്പർമാർക്കറ്റുകളിലെ ക്യൂവിന്റെ നീളം കുറച്ച ബാർ കോഡുകൾക്ക് പിന്നിൽ ആരായിരുന്നു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ പാക്കറ്റിന് പുറത്തായി കറുപ്പും വെളുപ്പും നിറത്തിലുള്ള വരകൾ ഒരു ചതുര കളത്തിൽ അച്ചടിച്ചിരിക്കുന്നത് നാം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ ചതുരകളത്തിൽ സ്‌കാൻ ചെയ്താണ് വലിയ സൂപ്പർമാർക്കറ്റുകളിൽ ബില്ല് അടിക്കാറുള്ളത്. ബാർകോഡുകൾ എന്നാണ് ഈ കറുപ്പും വെളുപ്പും നിറത്തിലുള്ള വരകൾ അറിയപ്പെടുന്നത്. സാധനങ്ങളുടെ വിശദവിവരങ്ങൾ ബൈനറി രൂപത്തിൽ ശേഖരിക്കുന്ന ബാർകോഡുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്നാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ നാം പരിചയപ്പെടാൻ പോകുന്നത്.

പുസ്തകങ്ങൾ, കുപ്പിവെള്ളം തുടങ്ങി ഇലക്ടോണിക് ഉൽപ്പനങ്ങളുടെ പാക്കറ്റുകളിൽ പോലും സ്ഥാനം പിടിച്ച ബാർകോഡുകളുടെ ചരിത്രം ആരംഭിക്കുന്നത് 1948 മുതലാണ്. ഈ വർഷമാണ് ബാർകോഡിന്റെ ആദിമ രൂപത്തിന്റെ പിറവി. വിദ്യാർത്ഥികളായ ബെർനാഡ് സിൽവർ, നോർമൻ ജോസഫ് വുഡ്ലാന്റ് എന്നിവർ ചേർന്നാണ് ബാർകോഡിന്റെ ആദിമ രൂപം വികസിപ്പിച്ചത്.

സ്വന്തം സ്ഥാപനത്തിലെ ഉത്പന്നങ്ങളുടെ വിലയുൾപ്പെടെ മുഴുവൻ വിവരങ്ങളും അറിഞ്ഞുവയ്‌ക്കുക എന്നത് ഒരു വ്യാപാരിയെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണ്. ഈ പ്രയാസം മറികടക്കുന്നതിനുള്ള എളുപ്പവഴി തേടി ഒരു വ്യാപാരി ബെർനാഡ് സിൽവറിനെ തേടിയെത്തിയതോടെയാണ് ബാർകോഡുകളുടെ പിറവി ആരംഭിക്കുന്നത്. ഫിലാഡൽഫിയയിലെ ഡ്രെക്സൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ബെർനാഡ് സിൽവർ. കടയുടമയുടെ ആവശ്യം അറിഞ്ഞ അദ്ദേഹം തന്റെ സുഹൃത്തായ വുഡ്ലാന്റിനെ ഇക്കാര്യം അറിയിച്ചു.

ഇരുവരും ചേർന്ന് അൾട്രാവയലറ്റ് പ്രകാശ രശ്മികളുടെ സാന്നിദ്ധ്യത്തിൽ തിളങ്ങുന്ന ഒരു പ്രത്യേക മഷി ഉപയോഗിച്ചുള്ള ഒരു മാതൃക ഉണ്ടാക്കിയെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് 1949 ൽ ഇരുവരും ചേർന്ന് ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചു. കറുത്ത പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള നാല് വരകൾ. അതായിരുന്നു സിൽവറും, വുഡ്ലാന്റും ചേർന്ന് നിർമ്മിച്ച ബാർകോഡിന്റെ ആദ്യരൂപം.

ഇത് ഉപയോഗിച്ച് അവർ സാധനങ്ങളെ വർഗ്ഗീകരിച്ചു. വെള്ളവരകളുടെ സാന്നിദ്ധ്യത്തിനനുസരിച്ചായിരുന്നു വർഗ്ഗീകരണം. ഇത്തരത്തിൽ 10 വരകൾ ഉണ്ടെങ്കിൽ 1023 വരെയുള്ള വർഗ്ഗീകരണം സാദ്ധ്യമാണെന്ന് ഇവർ കണ്ടെത്തി. ഇങ്ങനെ 1952 ഒക്ടോബറിൽ ഇവർക്ക് ബാർകോഡിന്റെ പേറ്റന്റും ലഭിച്ചു.

എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ബാർകോഡ് വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ആരംഭിച്ചത്. 1996 വരെ ബാർകോഡുകൾ ഇന്ന് കാണുന്നത് പോലെ പാക്കറ്റുകളുടെ പുറത്തല്ല പതിപ്പിച്ചിരുന്നത്. മറിച്ച് ഒരു പ്രത്യേക ലേബലായി പാക്കറ്റിൽ ഇടുകയായിരുന്നു. എന്നാൽ ഈ രീതി ആഗോളതലത്തിൽ ഉപയോഗിക്കണമെങ്കിൽ ഇതിന് ചില സാർവ്വത്രിക വ്യാവസായിക മാനങ്ങൾ ഉണ്ടായിരിക്കണമെന്ന് വ്യാപാരികൾ ചിന്തിച്ചു. തുടർന്ന് ഇവർ ബഹുരാഷ്‌ട്ര കമ്പനിയായ ലോജിക്കോണിനെ സമീപിച്ചു. 1970 ഈ കമ്പനി യൂണിവേഴ്സൽ ഗ്രോസെറി പ്രൊഡക്ട്സ് ഐഡന്റിഫിക്കേഷൻ കോഡ് വികസിപ്പിച്ചു. പിന്നീട് കമ്പനിയുടെ നിർദ്ദേശ പ്രകാരം 1973 ൽ ജോർജ് ലെ ലോറൻസ് യൂണിഫോം പ്രൊഡക്ട് കോഡ് വികസിപ്പിച്ചതോടെയാണ് ഇന്നു കാണുന്ന രീതിയിൽ ബാർകോഡുകൾ ഉപയോഗിക്കാൻ ആരംഭിച്ചത്.

1974 ൽ ഓഹിയോയിലെ ഒരു സൂപ്പർമാർക്കറ്റിൽ യൂണിഫോം പ്രൊഡക്ട് കോഡ് സ്‌കാൻ ചെയ്യാനുള്ള സ്‌കാനർ സ്ഥാപിച്ചു. 1974 ജൂൺ 26 ന് ആദ്യമായി ഉൽപ്പനത്തിന്റെ സ്‌കാനിംഗ് നടന്നു. റിഗ്ലീസിന്റെ ച്യൂയിംഗം ആയിരുന്നു സ്‌കാൻ ചെയ്ത ആദ്യ ഉത്പന്നം. ഇതിന് പിന്നാലെ ബാർകോഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇന്ന് ബാർകോഡില്ലാത്ത വസ്തുക്കൾ വളരെ വിരളമാണ്.

ബാർകോഡുകൾ വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചതോടെ ഇത് അനുവദിക്കുന്നതിനായി പ്രത്യേക ഏജൻസികളും, നിർമ്മിക്കുന്നതിനായി കമ്പ്യൂട്ടർ വത്കൃത സംവിധാനങ്ങളും നിലവിൽ വന്നു. വികസിപ്പിക്കുന്ന ബാർകോഡുകൾക്ക് അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് അവ ഉത്പന്നങ്ങളിൽ ഉപയോഗിക്കാറ്. ഇന്ന് കറുപ്പും വെള്ളയും നിറത്തിൽ മാത്രമല്ല നീലയും വെള്ളയും നിറത്തിലുള്ള ബാർകോഡുകൾ ഉത്പന്നങ്ങളിൽ കാണാൻ കഴിയും.

Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies