കാണാതായി രണ്ട് വർഷത്തിന് ശേഷം കോണിപ്പടിക്ക് അടിയിൽ നിന്നും ആറ് വയസുകാരിയെ കണ്ടെത്തി; കുട്ടി ജീവനോടെ; സംഭവിച്ചതിങ്ങനെ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

കാണാതായി രണ്ട് വർഷത്തിന് ശേഷം കോണിപ്പടിക്ക് അടിയിൽ നിന്നും ആറ് വയസുകാരിയെ കണ്ടെത്തി; കുട്ടി ജീവനോടെ; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 07:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: കാണാതായി രണ്ട് വർഷത്തിന് ശേഷം ആറ് വയസുകാരിയെ കണ്ടെത്തി. വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്‌മെന്റിൽ നിന്നാണ് പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയത്. മാതാപിതാക്കൾ തന്നെയായിരുന്നു കുട്ടിയെ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ന്യൂയോർക്കിലെ സ്‌പെൻസറിലാണ് സംഭവം.

2019ൽ നാലാം വയസിലാണ് പൈസ്ലീ ഷുൾട്ടിസ് എന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷകർത്താക്കൾ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരവധി തവണ വീട്ടിലെത്തിയിരുന്നു. എന്നിട്ടും അവിടെ പെൺകുട്ടിയുടെ സാന്നിധ്യം അറിഞ്ഞില്ല.

പെൺകുട്ടിയുടെ യാഥാർത്ഥ അച്ഛനും അമ്മയുമായിരുന്നില്ല രക്ഷകർത്താക്കൾ. അതിനാൽ എന്നെങ്കിലും യഥാർത്ഥ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുനൽകേണ്ടി വരുമോയെന്ന ഭയമാണ് ഇത്തരത്തിൽ ഒളിപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.

പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച കാലത്ത് പോലീസ് സംശയിച്ചിരുന്നത് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെയായിരുന്നു. അവർ തട്ടിക്കൊണ്ട് പോയിരിക്കാമെന്ന് ധരിച്ച് അന്വേഷണം അത്തരത്തിൽ നീങ്ങി. ഒടുവിൽ രണ്ട് വർഷങ്ങൾക്കപ്പുറം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയത്.

വീട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിൽ വ്യത്യസ്ത രീതിയിൽ പണികഴിപ്പിച്ച കോണിപ്പടി പോലീസ് ശ്രദ്ധിക്കാനിടയായി. തുടർന്ന് നടത്തിയ പരിശോധനയിൽ കോണിപ്പടിയിൽ നിന്നും ഒരു ബേസ്‌മെന്റ് റൂം ഉള്ളതായി പോലീസ് കണ്ടെത്തി. അവിടെ കുട്ടിയും രക്ഷകർത്താവും ഒളിച്ചിരിക്കുകയായിരുന്നു. ഈർപ്പം നിലനിന്നിരുന്ന വളരെ ചെറിയ മുറിയിലാണ് കുട്ടി കഴിഞ്ഞിരുന്നത്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. രക്ഷകർത്താക്കളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ യഥാർത്ഥ മാതാപിതാക്കൾക്ക് കൈമാറി.

Tags: New York City
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies